5G വരുമാനത്തിന്റെ 40 ശതമാനവും എന്റർപ്രൈസ് വിഭാഗത്തിൽ നിന്ന് പ്രതീക്ഷിക്കുന്നദിനാൽ ക്യാപ്‌റ്റീവ് 5G നെറ്റ്‌വർക്കുകൾ 5G റോൾഔട്ട് അപ്രാപ്യമാക്കുമെന്ന് ആഗോള പ്രവണതകളിലേക്ക് വിരൽ ചൂണ്ടി ടെലികോം കമ്പനികൾ സർക്കാരിനോട് പറഞ്ഞു.
ക്യാപ്റ്റീവ് സ്വകാര്യ 5G നെറ്റ്‌വർക്കുകൾ അനുവദിച്ചാൽ 5G നെറ്റ്‌വർക്കുകൾ പുറത്തിറക്കുന്നതിന് ഒരു ബിസിനസ് കാരണവും ഉണ്ടാകില്ല എന്ന് സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (COAI) ബുധനാഴ്ച കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്ണവിന് ഒരു കത്ത് അയച്ചു. രാജ്യത്തിന്റെ വരാനിരിക്കുന്ന 5G സ്‌പെക്‌ട്രം ലേലത്തെ അപകടത്തിലാക്കുന്ന ഒരു നീക്കമാണിതെന്നാണ് അവരുടെ അഭിപ്രായം.
ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ ലിമിറ്റഡ് എന്നിവർ പ്രധാന അംഗങ്ങളായ ടെലികോം ഓപ്പറേറ്റർമാരുടെ അപെക്‌സ് ബോഡിയായ COAI മന്ത്രിക്ക് അയച്ച കത്തിൽ, DoT മുഖേന നേരിട്ടുള്ള 5G സ്പെക്‌ട്രം അലോട്ട്‌മെന്റ് ഉപയോഗിച്ച് സ്വതന്ത്ര സ്ഥാപനങ്ങൾ സ്വകാര്യ ക്യാപ്റ്റീവ് നെറ്റ്‌വർക്കുകൾ സ്ഥാപിക്കുകയാണെങ്കിൽ, ടെലികോം ഓപ്പറേറ്റർമാരുടെ ബിസിനസ് വളരെ ഗുരുതരമായി തരംതാഴ്ത്തപ്പെടുമെന്ന് പ്രതിബാധിച്ചു. ഇത് ടെലികോം സേവന ദാതാക്കൾക്ക് (TSP) ലാഭകരമായ ഒരു ബിസിനസ് രീതിയും ശേഷിക്കാത്ത തരത്തിൽ വരുമാനം കുറയ്ക്കുമെന്നും അതുകാരണം അവരുടെ 5G നെറ്റ്‌വർക്ക് റോളൗട്ടിന്റെ ആവശ്യമില്ലെന്നും പറഞ്ഞു.
സേവന ദാതാവിന്റെ സ്പെക്‌ട്രം ഉപയോഗിച്ച് എന്റർപ്രൈസ് പരിസരത്ത് ഒരു സ്വതന്ത്ര സ്വകാര്യ 5G നെറ്റ്‌വർക്ക് സ്ഥാപിക്കാൻ സംരംഭങ്ങൾക്ക് ടെലികോം സേവന ദാതാക്കളോട് അഭ്യർത്ഥിക്കാമെന്ന് നേരത്തെ ട്രായ് ശുപാർശ ചെയ്തിരുന്നു. എന്റർപ്രൈസസിന് സേവന ദാതാക്കളിൽ നിന്ന് പാട്ടത്തിന് 5G സ്പെക്ട്രം നേടുകയും അവരുടെ ഒറ്റപ്പെട്ട ക്യാപ്റ്റീവ് വയർലെസ് പ്രൈവറ്റ് നെറ്റ്‌വർക്ക് സ്ഥാപിക്കുകയോ അല്ലെങ്കിൽ ഗവൺമെന്റിൽ നിന്ന് നേരിട്ട് സ്പെക്ട്രം നേടി അവരുടെ സ്വന്തം ക്യാപ്റ്റീവ് നെറ്റ്‌വർക്ക് സ്ഥാപിക്കുകയോ ചെയ്യാമെന്നും പറഞ്ഞിരുന്നു.
ടെലികോം സേവന ദാതാക്കൾ നെറ്റ്‌വർക്ക് റോളൗട്ടുകളിൽ ലക്ഷക്കണക്കിന് കോടി രൂപ നിക്ഷേപിക്കുന്നുണ്ട്. വ്യവസായത്തിന്റെ മൊത്തത്തിലുള്ള വരുമാനത്തിന്റെ 30-40% എന്റർപ്രൈസ് സേവനങ്ങളാണ്. 5G പുറത്തിറക്കിയ ഇടങ്ങളിലെല്ലാം റീട്ടെയിൽ വിഭാഗത്തിൽ നിന്നുള്ള വരുമാന വർദ്ധനവ് ഉണ്ടായിട്ടില്ലെന്ന് COAI മന്ത്രിയോട് വിശദീകരിച്ചു. എന്റർപ്രൈസ് വിഭാഗത്തിൽ മാത്രമേ വരുമാനവും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ കഴിയുകയുള്ളൂ എന്നും COAI പറഞ്ഞു.
ബ്രോഡ്‌ബാൻഡ് ഇന്ത്യ ഫോറം വഴിയുള്ള ഇന്ത്യൻ കമ്പനികളുടെ കൂട്ടായ്‌മ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളത് പോലെ സ്വകാര്യ നെറ്റ്‌വർക്കുകൾ സംരംഭങ്ങൾക്ക് അനുവദിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നതിനാൽ ഈ നീക്കം പ്രാധാന്യമർഹിക്കുന്നു. ഒരു പുതിയ വ്യാവസായിക വിപ്ലവത്തിലേക്ക് നീങ്ങുമ്പോൾ TSP കൾക്കും കമ്പനികൾക്കും ഇത് ഒരു വിജയ സാഹചര്യമാകുമെന്ന് അവർ വാദിക്കുന്നു. ഈ നെറ്റ്‌വർക്കുകൾ ക്യാപ്‌റ്റീവ് ഉപയോഗത്തിന് മാത്രമായിരിക്കുമെന്നതിനാൽ (മെഷീൻ ടു മെഷീൻ, റോബോട്ടുകൾ പോലെ), ബാഹ്യ കണക്റ്റിവിറ്റിക്ക് അവർക്ക് ഇപ്പോഴും ടിഎസ്‌പികളുടെ സേവനം ആവശ്യമാണെന്നും അതിനാൽ ബിസിനസ്സ് നഷ്‌ടമാകില്ലെന്നും അവർ വാദിച്ചു. എന്നാൽ ആഗോള പ്രവണതകളെ അടിസ്ഥാനമാക്കി 5G-യിൽ നിന്നുള്ള വരുമാനത്തിന്റെ 40 ശതമാനവും എന്റർപ്രൈസ് വിഭാഗത്തിൽ നിന്നാണ് വരുന്നതെന്ന് ടെലികോം കമ്പനികൾ ചൂണ്ടിക്കാട്ടി. അതിനാൽ, അഡ്മിനിസ്ട്രേറ്റീവ് വിലയിൽ സ്പെക്‌ട്രം ആവശ്യപ്പെടുന്നതിനാൽ ക്യാപ്‌റ്റീവ് പ്രൈവറ്റ് നെറ്റ്‌വർക്കുകൾ അനുവദിച്ചാൽ 5G നെറ്റ്‌വർക്കുകൾ സജ്ജീകരിക്കാൻ ഒരു ആവശ്യകതയുമില്ലെന്ന് TOAI പറഞ്ഞു.
source : business-standard.com
Comments