കേരളത്തിലെ ആദ്യ വെർവ് സലൂൺ ഔട്ട് ലെറ്റ് കൊച്ചിയിൽ

Verve Salon's first Kerala outlet in Kochi എറണാകുളം കച്ചേരിപ്പടിയിൽ ആരംഭിച്ച വെർവ് സലൂണിൻറെ ഉദ്ഘാടനം സിനിമ താരം മഡോണ സെബാസ്റ്റ്യൻ നിർവ്വഹിക്കുന്നു.

നവീനവും ലോകോത്തര നിലവാരമുള്ളതുമായ സേവനങ്ങളാണ് വെർവ് വാഗ്ദാനം ചെയ്യുന്നത്.

കൊച്ചി: ദക്ഷിണേന്ത്യയിൽ അതിവേഗം വളരുന്ന പ്രീമിയം സലൂൺ  ശൃംഖലകളിൽ ഒന്നായ വെർവ് സലൂണിൻറെ കേരളത്തിലെ ആദ്യ ഔട്ട് ലെറ്റ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു.

എറണാകുളം കച്ചേരിപ്പടിയിലെ ദി ക്രാഫ്റ്റ് ഗാർഡൻ മാൾ പ്ലാസയിലെ സലൂണിൻറെ ഉദ്ഘാടനം സിനിമാതാരം മഡോണ സെബാസ്റ്റ്യൻ നിർവഹിച്ചു. രാജ്യത്തെ പ്രീമിയം സലൂൺ ബ്രാൻഡുകളിൽ ഒന്നായ വൂർവ്  മുടി, സൗന്ദര്യം തുടങ്ങിയവയുടെ സേവനങ്ങൾക്കുള്ള ഒരു ക്രിയേറ്റീവ് സലൂണാണെന്നും ഇവിടുത്തെ അതുല്യമായ പ്രത്യേക ചികിത്സകൾ മുതൽ മേക്കപ്പ്, മുടി ആചാരങ്ങൾ  വരെ ഉപഭോക്താക്കൾക്ക് വ്യക്തിഗത കൺസൾട്ടേഷനിലൂടെ പ്രയോജനപ്പെടുത്താമെന്നും ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് മഡോണ സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു.

"എന്ത് ഞങ്ങൾ ചെയ്യുന്നുവോ അത് ഞങ്ങൾ ഇഷ്ടപ്പെടുന്നെന്നും, കേൾക്കുക, മനസ്സിലാക്കുക, മികവു പുലർത്തുക, എപ്പോഴും പുതുമയുള്ളതായിരിക്കുക എന്നിവ ഉപഭോക്താവും സലൂണും തമ്മിലുള്ള വിജയകരമായ ബന്ധത്തിൻറെ മന്ത്രമാണെന്നു വെർവ് സലൂൺ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ റബേക്ക സാമുവൽ ഉദ്ഘാടന വേളയിൽ  പറഞ്ഞു.  

ബ്രാൻറിൻറെ ഐഡൻറിറ്റിയും തത്വശാസ്ത്രവും പ്രതിഫലിപ്പിക്കുന്ന സവിശേഷവും വ്യതിരിക്തവുമായ ഡിസൈനിൽ അതിമനോഹരവും ആകർഷകവുമായി ഒരുക്കിയിരിക്കുന്ന ഈ സലൂൺ ഉപഭോക്കാൾക്കു പുതിയൊരു അനുഭവമായിരിക്കും. നവീനവും ലോകോത്തര നിലവാരമുള്ളതുമായ സേവനങ്ങളാണ് വെർവ് വാഗ്ദാനം ചെയ്യുന്നത്. 

അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ അറിയപ്പെടുന്ന അന്തർദേശീയ ബ്രാൻറ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് പരിചയ സമ്പന്നരായ ജീവനക്കാരുടെ നേതൃത്വത്തിൽ പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ തുടങ്ങിയ ഉപഭോക്താക്കൾക്കു ഇൻറർനാഷണൽ സ്റ്റാൻേറർഡിലുള്ള വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നു. ഹെയർ, സ്കിൻ കൺസൾട്ടേഷനുകൾ, മേക്ക് ഓവർ പ്രോഗ്രാമുകൾ, പ്രത്യേക പരിപാടികൾക്കുള്ള മേക്കപ്പ്, കേരസറ്റസ് ഹെയർ അനുഷ്ഠാനങ്ങൾ പോലുള്ളവയുടെ പ്രത്യേക പരിചരണം, ഐലാഷ് എക്സ്റ്റൻഷനുകൾ, ഫ്രഞ്ച് ബാലയേജ്, ഹെയർ ഗ്ലോസിംഗ്, കേര സ്റ്റസ് ഫ്യൂസിയോ ഡോസ്, പുരുഷന്മാർക്ക് എക്സ്പ്രസ് ബാർബറിംഗ് എന്നിവയുടെ മികച്ച സേവനങ്ങളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ വിവിധ ആനുകൂല്യങ്ങളും, പരിഗണനകളും ലഭിക്കുന്ന പ്രത്യേക അംഗത്വ പ്രോഗ്രാമും  ലഭ്യമാണ്. 

Comments

    Leave a Comment