കോവിഡിനെ തുടര്‍ന്ന് രോഗികള്‍ക്കുണ്ടാകുന്ന ന്യുമോണിയ ഫംഗല്‍ ബോള്‍, ബ്ലാക്ക് ഫംഗസ്, നെഞ്ചിലെ പഴുപ്പ് (എമ്പീമ), വിണ്ടുകീറിയ ശ്വാസകോശം (ബ്രോങ്കോ പ്ലുരല്‍ ഫിസ്റ്റുല), ശ്വാസകോശം ബലൂണ്‍ പോലെയാകുന്ന അവസ്ഥ (ബുള്ള ബ്രോങ്കിയക്ടാസിസ്) തുടങ്ങിയ രോഗം ബാധിച്ച നിര്‍ദ്ധനരായ 25 രോഗികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ നടത്തുന്ന 75 ലക്ഷം രൂപ ചിലവ് വരുന്ന പദ്ധതിയാണിത്.
റോട്ടറി ക്ലബ് കോഴിക്കോടും (Rotary Club, Calicut) സണ്‍റൈസ് ആശുപത്രിയും സംയുക്തമായി ആരംഭിച്ച സേവ് ലങ്ങ് സേവ് ലൈഫ് പദ്ധതി ( Save Lung Save Life) കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ (Sunrise Hospital kakkanad) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (Governer Arif Muhammed Khan) ഉദ്ഘാടനം ചെയ്തു.
കോവിഡിന്റെ മൂര്‍ദ്ധന്യത്തിലും ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും മറ്റ് എല്ലാ കോവിഡ് മുന്നണി പോരാളികള്‍ക്കും സ്വന്തം കുടുംബാഗങ്ങളെ എന്നപോലെ ഓരോ രോഗിയെയും പരിചരിക്കാന്‍ സാധിച്ചത് വിദ്യാഭ്യാസത്തോടൊപ്പം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പിന്‍ബലത്തില്‍ ആര്‍ജ്ജിച്ച ധാര്‍മ്മികതയും മൂല്യങ്ങളുമാണെന്നും പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ഗവര്‍ണര്‍ പറഞ്ഞു.
കോവിഡിനെ തുടര്‍ന്ന് രോഗികള്‍ക്കുണ്ടാകുന്ന ന്യുമോണിയ ഫംഗല്‍ ബോള്‍, ബ്ലാക്ക് ഫംഗസ്, നെഞ്ചിലെ പഴുപ്പ് (എമ്പീമ), വിണ്ടുകീറിയ ശ്വാസകോശം (ബ്രോങ്കോ പ്ലുരല്‍ ഫിസ്റ്റുല), ശ്വാസകോശം ബലൂണ്‍ പോലെയാകുന്ന അവസ്ഥ (ബുള്ള ബ്രോങ്കിയക്ടാസിസ്) തുടങ്ങിയ രോഗം ബാധിച്ച നിര്‍ദ്ധനരായ 25 രോഗികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ നടത്തുന്ന 75 ലക്ഷം രൂപ ചിലവ് വരുന്ന പദ്ധതിയാണ് "സേവ് ലങ്ങ് സേവ് ലൈഫ്" .
മെഡിക്കല്‍ രംഗത്ത് നേടിയ അറിവിനെ പ്രതിസന്ധി ഘട്ടത്തില്‍ സാമൂഹിക നന്മയ്ക്കായി വിനിയോഗിച്ച സണ്‍റൈസ് ആശുപത്രി മാനേജ്‌മെന്റിനെ ഗവര്‍ണര്‍ അഭിനന്ദിച്ചതിനോടൊപ്പം ഇന്ത്യയില്‍ ആദ്യമായി ഇത്തരത്തിലുള്ള ശസ്ത്രക്രിയ നടത്തിയ കോഴിക്കോട് റോട്ടറി ക്ലബ്ബ് പ്രസിഡന്റും തൊറാസിക് ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ.നാസര്‍ യൂസഫിനെ യോഗത്തില്‍ ഗവര്‍ണര്‍ ആദരിക്കുകയും ചെയ്തു. ഡോ.നാസ്സര്‍ യൂസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇതുവരെ എട്ട് രോഗികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ നടത്തി.
കോവിഡ് പോലുള്ള അപ്രതീക്ഷിത മാരികളെ നേരിടാന്‍ വ്യക്തികളുടെ ഹെല്‍ത്ത് ഡാറ്റ സര്‍ക്കാര്‍ തലത്തില്‍ തയ്യാറാക്കുന്നത് ഗുണം ചെയ്യുമെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ഉമ തോമസ് എം.എല്‍.എ., തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍, ആശുപത്രി ചെയര്‍മാന്‍ ഡോ. ഹഫീസ് റഹ്മാന്‍, മാനേജിംഗ് ഡയറക്ടര്‍ പര്‍വീണ്‍ ഹഫീസ്, തൊറാസിക് സര്‍ജനും കോഴിക്കോട് റോട്ടറി ക്ലബ്ബ് പ്രസിഡന്റുമായ ഡോ.നാസ്സര്‍ യൂസഫ്, കോഴിക്കോട് റോട്ടറി ചാര്‍ട്ടര്‍ ഗവര്‍ണര്‍ ഡോ.രാജേഷ് സുഭാഷ് എന്നിവരും പ്രസംഗിച്ചു.
Comments