കടുവ അമ്പത് കോടി പിന്നിട്ട സന്തോഷം പൃഥ്വിരാജാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ആദ്യ നാല് ദിനങ്ങളില്‍ മാത്രം 25 കോടി ചിത്രം നേടിയിരുന്നു. റിലീസ് ദിനമായ വെള്ളിയാഴ്ച ഉൾപ്പടെ ആദ്യ നാല് ദിനങ്ങളില്‍ നിന്ന് സുരേഷ് ഗോപി ചിത്രം പാപ്പൻ നേടിയത് 13.28 കോടി രൂപയാണ്.
മലയാള സിനിമയ്ക്ക് തിയറ്ററുകളില്‍ പ്രേക്ഷകര്‍ കയറുന്നില്ലെന്ന ആശങ്കകള്‍ക്കിടെ, ഷാജി കൈലാസിന്‍റെ പൃഥ്വിരാജ് ചിത്രം കടുവയും ജോഷിയുടെ (Joshiy) സുരേഷ് ഗോപി (Suresh Gopi) ചിത്രം പാപ്പനും (Paappan) ബോക്സ് ഓഫീസിൽ കുതിക്കുകയാണ്.
ഷാജി കൈലാസ് ( Shaji Kailas) എന്ന സംവിധായകന്റെ ഗംഭീര തിരിച്ചുവരവിന് വഴിയൊരുക്കിയ പൃഥ്വിരാജ് (Prithviraj Sukumaran) ചിത്രം കടുവ(Kaduva Movie) യുടെ ഇതുവരെയുള്ള ബോക്സ് ഓഫീസ് കളക്ഷൻ ആണ് പുറത്തുവിട്ടിരിക്കുന്നത്. ലോകമെമ്പാടുമായി 50 കോടിയിലധികം രൂപ നേടിയിരിക്കുകയാണ് കടുവ.
പൃഥ്വിരാജ് തന്നെയാണ് ചിത്രം അമ്പത് കോടി പിന്നിട്ട സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നിർമാതാവ് കൂടിയായ താരം ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദിയും അറിയിച്ചു. പൃഥ്വിരാജിന്റെ കട്ട മാസ് പ്രകടനം കൊണ്ട് സിനിമാസ്വാദകരെ ത്രസിപ്പിച്ച ചിത്രം ആദ്യദിനം മുതൽ മികച്ച പ്രതികരണം കാഴ്ചവച്ചിരുന്നു. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കളക്ഷന്‍ ആയിരുന്ന ചിത്രം ആദ്യ നാല് ദിനങ്ങളില്‍ മാത്രം 25 കോടി നേടിയിരുന്നു.
ഓഗസ്റ്റ് നാലിന് കടുവ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ആമസോൺ പ്രൈമിലൂടെ ആയിരുന്നു ഒടിടി സ്ട്രീമിംഗ്.
നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപി(Suresh Gopi) - ജോഷി (Joshi) കൂട്ടുകെട്ട് തിരിച്ചെത്തിയപ്പോൽ അത് മലയാള സിനിമാ ഇന്റസ്ട്രിക്ക് തന്നെ വലിയ മുതൽ കൂട്ടായി മാറി. എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനം താരം കാഴ്ചവെച്ചപ്പോൾ പാപ്പനെ കുടുംബ പ്രേക്ഷകരും നിരൂപകരും ഇരുകയ്യും നീട്ടി സ്വീകരിച്ചു.
സുരേഷ് ഗോപി എന്ന നടന്റെ ഗംഭീര തിരിച്ചുവരവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞ ചിത്രം ആദ്യ നാല് ദിനങ്ങളില്‍ നിന്ന് നേടിയത് 13.28 കോടി രൂപയാണ്. ആദ്യരണ്ട് ദിവസം കൊണ്ട് 7.03 കോടി നേടിയ ചിത്രം സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച ഓപണിംഗ് കളക്ഷനുകളില്‍ ഒന്നാണ്. റിലീസ് ദിനമായ വെള്ളിയാഴ്ച 3.16 കോടിയും ശനിയാഴ്ച 3.87 കോടിയും ഞായറാഴ്ച 4.53 കോടിയും തിങ്കളാഴ്ച1.72 കോടിയുമായിരുന്നു കേരളത്തില്‍ നിന്ന് പാപ്പന്‍ നേടിയ ഗ്രോസ്.
കേരളത്തില്‍ ചിത്രം നേടിയ മികച്ച കളക്ഷന്‍ കണ്ട് യു എഫ് ഒ (UFO) റെസ്റ്റ് ഓഫ് ഇന്ത്യ വിതരണാവകാശമായി മികച്ച തുകയാണ് ചിത്രത്തിന് നല്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റെസ്റ്റ് ഓഫ് ഇന്ത്യ റിലീസ് ഓഗസ്റ്റ് 5ന് ആണെന്ന് ശ്രീധര്‍ പിള്ള അറിയിക്കുന്നു.
Comments