ഓള്‍-ന്യൂ നിസ്സാന്‍ ഗ്രാവൈറ്റ് സിഎന്‍ജി റിട്രോഫിറ്റ്‌മെന്റ് കിറ്റ് 16 സംസ്ഥാനങ്ങളില്‍ നിസ്സാന്റെ അംഗീകൃത ഡീലര്‍ നെറ്റ്വര്‍ക്ക് വഴി ലഭ്യമാകും.
സര്‍ക്കാര്‍ അംഗീകൃത സിഎന്‍ജി റിട്രോഫിറ്റ്മെന്റ് കിറ്റോടെ പുതിയ നിസ്സാന്‍ ഗ്രാവൈറ്റ് പുറത്തിറങ്ങി.
പുതിയ നിസ്സാന്‍ ഗ്രാവൈറ്റിനായി ഈ സെഗ്മെന്റിലെ ആദ്യ ട്വിന്‍-സിലിണ്ടര്‍ പരിഹാരം അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട് എന്ന് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ സൗരഭ് വത്സ പറഞ്ഞു. 7-സീറ്റര്‍ പ്രവര്‍ത്തനക്ഷമത നിലനിര്‍ത്തിയും, സ്ഥലവും യാത്രാസുഖവും പ്രായോഗികത സംരക്ഷിച്ചുമാണ് ഈ വിഭാഗത്തിലെ ആദ്യത്തെ ട്വിന്‍-സിലിണ്ടര്‍ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയാണിത് പുറത്തിറക്കിയിരിക്കുന്നത്.
മോട്ടോസെന്‍ വികസിപ്പിച്ച ഈ സംവിധാനം 82,999 രൂപ എന്ന പ്രാരംഭ വിലയില്‍ ലഭ്യമാകും. സിഎന്‍ജിയുടെ കിറ്റ് ഘടകങ്ങള്‍ 3 വര്‍ഷം അല്ലെങ്കില്‍ 1,00,000 കിലോമീറ്റര്‍ തേര്‍ഡ്-പാര്‍ട്ടി വാറന്റിയോടെയാണ് വരുന്നത്. ഓള്‍-ന്യൂ നിസ്സാന്‍ ഗ്രാവൈറ്റ് സിഎന്‍ജി റിട്രോഫിറ്റ്‌മെന്റ് കിറ്റ് 16 സംസ്ഥാനങ്ങളില്‍ നിസ്സാന്റെ അംഗീകൃത ഡീലര്‍ നെറ്റ്വര്‍ക്ക് വഴി ലഭ്യമാകും.
Summary : Nissan Gravit CNG launched with twin-cylinder government-approved CNG retrofit kit. The system developed by Motosen, will be available at a starting price of Rs 82,999. The CNG kit components come with a 3-year or 1,00,000 km third-party warranty. The all-new Nissan Gravite CNG retrofit kit will be available through Nissan's authorized dealer network in 16 states.











Comments