മലയോര മേഖലകളിലെ രാത്രി യാത്രക്കും ഓഫ് റോഡ് സവാരിക്കും നിരോധനം
ഇടുക്കി : റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിക്കുന്നത് വരെ ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചു. കൂടാതെ ജില്ലയിലെ ഓഫ് റോഡ് സഫാരി കര്‍ശനമായും നിരോധിച്ചിട്ടുണ്ട്.
ജില്ലയിൽ നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസർ, തഹസിൽദാർമാർ എന്നിവർക്ക് കലക്ടർ കർശന നിർദേശം നൽകി.
ജില്ലയിലെ വിനോദ സഞ്ചാരമേഖലകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് വിനോദസഞ്ചാര വകുപ്പ്, ഡിടിപിസി, ഹൈഡല്‍ ടൂറിസം, വനം വകുപ്പ് , കെഎസ്‌ഇബി, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവർക്ക് ചുമതല നൽകി.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പുകള്‍ ലഭ്യമാകുന്നുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തേണ്ടതാണ്. റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്കും മുന്നറിയിപ്പുകള്‍ നൽകണം .
Comments