കേരളത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന ഓണം കളക്ഷനുമായി രാംരാജ് കോട്ടണ്‍

Ramraj Cotton with Kerala Traditional Onam Collection

കഥകളി, മഹാബലി, മയില്‍പ്പീലി, ആന പ്രിന്റുകളില്‍ അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത വസ്ത്രങ്ങളാണ് ഈ കളക്ഷന്റെ പ്രത്യേകത.

പരമ്പരാഗത വസ്ത്രങ്ങളുടെ നമ്പര്‍ വണ്‍ ബ്രാന്‍ഡായ രാംരാജ് കോട്ടണ്‍ കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും സമകാലിക ശൈലിയും സമന്വയിപ്പിച്ച് പുതിയ ഓണം കളക്ഷന്‍ അവതരിപ്പിച്ചു. ഓണാഘോഷത്തിന്റെ മാറ്റുകൂട്ടാന്‍ ഓരോ കുടുംബാംഗത്തിനും ചേര്‍ന്ന ഗംഭീര മുണ്ടുകളും സ്റ്റൈലിഷ് ഷര്‍ട്ടുകളുമാണ് ഈ എക്സ്‌ക്ലുസീവ് കളക്ഷനിലുള്ളത്.

കഥകളി, മഹാബലി, മയില്‍പ്പീലി, ആന പ്രിന്റുകളില്‍ അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത വസ്ത്രങ്ങളാണ്  ഈ കളക്ഷന്റെ പ്രത്യേകത. ഇവയോടൊപ്പം ഡയമണ്ട്, ട്രയാംഗിള്‍ പ്രിന്റുകളുമുണ്ട്. ലിനന്‍ പാര്‍ക്കിന്റെ ഷര്‍ട്ടുകള്‍ക്കൊപ്പം തിരഞ്ഞെടുക്കാവുന്ന വേറിട്ട കരകളുള്ള മുണ്ടുകളും മിഴിവുറ്റ നിറങ്ങളില്‍ രാംരാജ് കേരളക്കരയ്ക്കായി അവതരിപ്പിച്ചിരിക്കുന്നു. ഈ ഓണത്തിന് സ്‌റ്റൈലും സുഖവും പാരമ്പര്യവും ഒന്നിക്കുന്ന വസ്ത്ര നിരയാണ് രാംരാജ് ഒരുക്കിയിരിക്കുന്നത്.  

''പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കുന്ന നിമിഷങ്ങളിലാണ് ഓണത്തിന്റെ യഥാര്‍ത്ഥ സന്തോഷം. ഞങ്ങളുടെ ഓണം കളക്ഷന്‍ കേരളത്തിന്റെ ഊര്‍ജ്ജസ്വലമായ സംസ്‌കാരത്തിനുള്ള ആദരമാണ്. നമ്മുടെ സാംസ്‌കാരിക പൈതൃകം പ്രതിഫലിക്കുന്ന അതിമനോഹര ഡിസൈനുകള്‍ ഞങ്ങളുടെ വിദഗ്ധരായ നെയ്ത്തുകാരുടെ കരവിരുതാണ്. പാരമ്പര്യവും കരകൗശവും ചേര്‍ത്താണ് ഓരോ തുണിത്തരവും തയാറാക്കിയിട്ടുള്ളത്. ഈ ഓണത്തിന് ചാരുത കൂട്ടാന്‍ ഇവ നിങ്ങള്‍ക്ക് കൂട്ടാകും,'' രാംരാജ് കോട്ടന്‍ സ്ഥാപകനും ചെയര്‍മാനുമായ കെ.ആര്‍. നാഗരാജന്‍ പറഞ്ഞു.

Comments

    Leave a Comment