അമൃത ആശുപത്രിയിലെ അപൂർവ്വ ചികിത്സ : പതിനൊന്ന് വയസ്സുകാരൻ സാധാരണ ജീവിതത്തിലേക്ക്
കോവിഡാനന്തരം കുട്ടികളിൽ ഹൃദയസ്തംപനവും ഹൃദയാഘാതവും ഉണ്ടാക്കുന്ന മൾട്ടിസിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രം എന്ന അതീവ സങ്കീർണ്ണമായ ഹൃദ്രോഹത്തിൽനിന്നുംഅമൃത ആശുപത്രിയിലെ അപൂർവ്വ ചികിത്സയിലൂടെ പതിനൊന്ന് വയസ്സുകാരൻ ആദിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു .
എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ കെടാമംഗലം സ്വദേശിയായ ആദിക്കാണ് കൊച്ചി അമൃത ആശുപത്രിയിലെ ഒരു സംഘം വിദഗ്ദ്ധ ഡോക്ടർമാർ വളരെ ശ്രമകരമായി നടത്തിയ അപൂർവ്വ എക്സ്ട്രാ കോർപ്പറൽ മെംബ്രൺ ഓക്സിജിനേഷൻ ( ഇ സി എം ഒ ) ചികിത്സയിലൂടെ ജീവിതം തിരിച്ചു
നൽകിയത് . ബൈപാസ് മെഷീൻ ഉപയോഗിച്ച് നടത്തുന്ന ഹൃദയ ശ്വാസകോശ ഓപ്പൺ ഹാർട്ട് സർജറിക്ക് സമാനമായ ചികിത്സാരീതിയാണ് ഇ സി എം ഒ യെന്ന് ആദിക്കിനെ ചികിൽസിച്ച ഡോക്ടർമാരുടെ സംഘം പറഞ്ഞു . ഇന്ത്യയിൽ വളരെ കുറച്ചു കുട്ടികളിൽ മാത്രം കണ്ടുവരാറുള്ള ഗുരുതര രോഗമാണ് എം ഐ എസ് - സി . കോവിഡുമായി ബന്ധപ്പെട്ടു ദക്ഷണേന്ത്യയിലുടനീളം ഭയാനകമായ ഈ രോഗം കുട്ടികളെ വലിയതോതിൽ ബാധിക്കാമെന്നതിൻറെ മുന്നറിയിപ്പുകൂടിയായി ആദിക്കിൻറെ രോഗാവസ്ഥയെ കാണണമെന്നും അവർ അഭിപ്രായപ്പെട്ടു .
കോവിഡാനന്തരം എം ഐ എസ് - സി ബാധിച്ച ആദിക്കിനെ വളരെ ഗുരുതരമായ അവസ്ഥയിലാണ് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .ഈ രോഗംമൂലം ഹൃദയ പേശികൾ തകരാറിലായി വീക്കം സംഭവിച്ചു രക്തം പമ്പ് ചെയ്യാൻ കഴിയാതെ കുട്ടിയുടെ രക്തസമ്മർദ്ദം അപകട നിലയിലേക്ക് താഴ്ന്നു .തുടർന്ന് രോഗിയെ വെൻറിലേറ്ററിലേക്ക് മാറ്റി.
തുടർന്ന് ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമം നൽകുന്നതിനായികുട്ടിയുടെ രക്തം ശശരീരത്തിനു പുറത്തു പമ്പ് ചെയ്തു ഓക്സിജൻ നൽകി .രോഗിയെ ഒരു ഇ സി എം ഒ യുമായി ബന്ധിപ്പിച്ചു രക്തത്തെ ശരീര താപനിലയിലേക്കു കൊണ്ടുവരികയും ശരീരത്തിലർക്കു തിരികെ പമ്പ് ചെയുകയും ചെയ്തു .ഇതിലൂടെ ഈ യന്ത്രം ഹൃദയ ശ്വസകോശത്തിൻറെ പ്രവർത്തനം ഏറ്റെടുക്കുകയായിരുന്നെന്നു ചികിത്സക്ക് നേതൃത്വം നൽകിയ അമൃത ഹോസ്പിറ്റലിലെ റൂമറ്റോളജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജി കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ആൻഡ് പീഡിയാട്രിക് റൂമറ്റോളജിസ്റ്റ് ഡോ. സുമ ബാലൻ ,പീഡിയാട്രിക് പൾമണറി & ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. സാജിത് കേശവൻ ,പീഡിയാട്രിക് കാർഡിയോളജി, സെന്റർ ഫോർ ആർട്ടിക് ഡിസീസസ് & മാർഫാൻ സിൻഡ്രോം ക്ലിനിക്കൽ പ്രൊഫസർ ഡോ. മഹേഷ് കെ. എന്നിവർ
അറിയിച്ചു . വിവിധ കാരണങ്ങളാൽ ഇ സി എം ഒ ചികിത്സ രീതി അല്പം സാമ്പത്തിക ചിലവ് കൂടിയതാണ് .അതിനാൽ സാമ്പത്തീകമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബം കുട്ടിയെ ഇ എസ് ഐ ആശുപത്രിയിലേക്ക് മാറ്റുവാൻ ഒരു ഘട്ടത്തിൽ ആലോചിച്ചിരുന്നു . എന്നാൽ ഇ എസ് ഐ കോർപ്പറേഷൻ അമൃതയിലെ ചികിത്സ തുടരുവാൻ അനുവദിച്ചത് ഏറെ ഗുണം ചെയ്തു . കോർപ്പറേഷൻറെ
ഈ തീരുമാനം സമൂഹത്തിനു നല്ലൊരു സന്ദേശമാണ് നൽകുന്നതെന്നും ആദിക്കിൻറെ ജീവൻ നിലനിർത്താൻ കാരണക്കാരായ ഡോക്ടർമാർ അഭിപ്രായപ്പെട്ടു .
Comments