വരുമാനത്തിൽ പുതിയ നേട്ടവുമായി സിയാൽ

CIAL with a new achievement in revenue

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് ഉദ്ഘാടനം സിയാൽ ചെയ്തത്.

കൊച്ചി:വരുമാനത്തിൽ പുതിയ നേട്ടം സ്വന്തമാക്കി കൊച്ചിയുടെ സ്വന്തം അന്താരാഷ്ട്ര വിമാനത്താവളമായ സിയാൽ. ചരിത്രത്തിൽ ആദ്യമായി സിയാലിന്റെ വരുമാനം ആയിരം കോടി കടന്നു.

1014 കോടി രൂപയാണ് 2023-24 സാമ്പത്തിക വര്‍ഷം സിയാലിനുള്ള വരുമാനം. മുൻ വർഷത്തെ (2022-23സാമ്പത്തിക വര്‍ഷത്തിൽ) 770.9 കോടി രൂപയുടെ വരുമാനമെന്ന നേട്ടമാണ് ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അഥവാ സിയാൽ മറികടന്നത്. വരുമാനത്തിൽ മുൻ വര്‍ഷത്തേക്കാള്‍ 31.6 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. അറ്റാദായം 412.58 കോടി രൂപയാണ്.

കൂടുതൽ വികസനപദ്ധതികളുമായി കൂടുതൽ യാത്രക്കാരെ  ആകര്‍ഷിക്കാനും സൗകര്യങ്ങളൊരുക്കാനും ഒരുങ്ങുകയാണ് സിയാൽ. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച്  ഉദ്ഘാടനം ചെയ്തത്. അന്താരാഷ്ട്ര ടെർമിനൽ വികസിപ്പിക്കുന്നതിനൊപ്പം ആഭ്യന്തര ടെർമിനലിന്‍റെ വലിപ്പം കൂട്ടുന്നതും പരിഗണനയിലുണ്ട്. 150 കോടിയിലധികം ചെലവിട്ട് വാണിജ്യമേഖല അഥമാ കൊമേഴ്സ്യൽ സോൺ ഒരുക്കാനും പദ്ധതിയുണ്ട്.

Comments

    Leave a Comment