പ്രവേശനം ലഭിക്കുന്നവര്‍ക്ക് പഠനം, പരീക്ഷാ ഫീസ്, വിസ, വിമാന യാത്രാച്ചെലവ് എന്നിവ സര്‍ക്കാര്‍ വഹിക്കുമെന്ന് ഒഡെപെക് ചെയര്‍മാന്‍ അഡ്വ. കെ.പി അനില്‍കുമാര്‍.
സംസ്ഥാന തൊഴില്‍വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ് (ഒഡെപെക്) ന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ അധീനതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ജര്‍മ്മന്‍ ഭാഷാ പരീക്ഷാ കേന്ദ്രം അങ്കമാലിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
അങ്കമാലി സൗത്ത് ഇന്‍കെല്‍ ബിസിനസ് പാര്‍ക്കില്‍ നടന്ന സമ്മേളനത്തല്‍ ജര്‍മ്മന്‍ കോണ്‍സല്‍ ജനറല്‍ അഹിം ബുഹാട്ട് പരീക്ഷാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഒഡെപെക് ചെയര്‍മാന്‍ അഡ്വ. കെ.പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജര്‍മന്‍ ഗവണ്മെന്റ് ഏജന്‍സി ഡീഫേ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തോസ്റ്റന്‍ കീഫെര്‍, ഒഡെപെക് എം.ഡി കെ.എ അനൂപ്,ടെല്‍ക് ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ രേണുക പഞ്ച്‌പോര്‍ , ഡീഫേ ചീഫ് ലീഗല്‍ ഓഫീസര്‍ അന്യ വീസെന്‍, ഡീഫേ മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്റ്ുമാരായ കാര്‍മെന്‍ ഹസ്‌ലെര്‍, എഡ്‌നാ മുളിരോ,ടെല്‍ക് എക്‌സാമിനര്‍ വിദ്യാ പിംഗ്‌ളെ, അങ്കമാലി നഗരസഭാ കൗണ്‍സിലര്‍ അജിതാ ഷിജോ.ഹെഡ് ഓഫ് റിക്രൂട്ട്‌മെന്റ സ്വപ്ന അനില്‍ ദാസ്, പോള്‍ എലിസ് ജാക്‌സണ്‍,ഹെലന്‍ മാരി ഗോറിംഗ്, ഫിലിപ്പ് ഗാഗ്സ്റ്റാട്ടര്‍ ബെര്‍ലിപ്‌സ് തുടങ്ങിയവര്‍ സംസാരിച്ചു.
കേരളത്തില്‍ നിന്നും ജര്‍മ്മനിയില്‍ ജോലി തേടിപ്പോകുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും അങ്കമാലിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന പരീക്ഷാ കേന്ദ്രമെന്ന് ഒഡെപെക് ചെയര്‍മാന്‍ അഡ്വ. കെ.പി അനില്‍കുമാര്‍ പറഞ്ഞു. ഇവിടെ പ്രവേശനം ലഭിക്കുന്നവര്‍ക്ക് പഠനം, പരീക്ഷാ ഫീസ്, വിസ, വിമാന യാത്രാച്ചെലവ് എന്നിവ സര്‍ക്കാര്‍ വഹിക്കുമെന്നും അഡ്വ. കെ.പി അനില്‍കുമാര്‍ പറഞ്ഞു.
Comments