സയ്ഡ്സ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ മേഹാ പട്ടേലും കൊച്ചി മുസിരീസ് ബിനാലെയും ചേർന്നാണ് മറക്കാനാവാത്ത ഈ അവിസ്മരണീയ മുഹൂർത്തത്തിന് അവസരമൊരുക്കിയത്.
കൊച്ചി: ലോകപ്രശസ്ത സർബിയൻ കലാകാരിയും പെർഫോമൻസ് ആർട്സിന്റെ മുത്തശ്ശിയെന്ന് വിശേഷിപ്പിക്കുന്നതുമായ മറിന
അബ്രമോവിക് ആകർഷകവും ഹൃദയസ്പർശിയുമായ പ്രഭാഷണത്തിലൂടെ കൊച്ചി - മുസരീസ് ബിനാലെയിൽ ഇന്ത്യൻ പ്രേക്ഷകരെ ത്രസിപ്പിച്ചു.
ശരീര കല, സഹിഷ്ണുത കല, കലാകാരനും സദസും തമ്മിലുള്ള ബന്ധം, മനുഷ്യശരീരത്തിന്റെ പരിമിതികൾ, മനസ്സിൻറെ സാധ്യതകൾ എന്നിവ അടിസ്ഥാനമാക്കിയുള്ള വിപ്ലവകരമായ തൻറെ പ്രകടനങ്ങളെ കുറിച്ച് അവർ നടത്തിയ സംഭാഷണങ്ങൾ പ്രശസ്തരായ പെർഫോമൻസ് ആർട്ടിസ്റ്റുകളെ കോരിത്തരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായിരുന്നു.
പ്രകടന കലയുടെ ചരിത്രത്തിലൂടെയും മറ്റ് കലാരൂപങ്ങളിലുള്ള അതിന്റെ സ്വാധീനത്തിലൂടെയും അവർ പ്രേക്ഷകരെ കൊണ്ടുപോയി.
പ്രകടന കലയെ ഒരു നിയമാനുസൃത കലാരൂപമായി അംഗീകരിക്കാൻ ഏകദേശം ആറ് പതിറ്റാണ്ടുകളുടെ സ്ഥിരോത്സാഹം വേണ്ടിവന്നതായും അബ്രമോവിക് ഓർമ്മിപ്പിച്ചു.
80 വയസ്സുള്ള മറിന അബ്രമോവിക് കൊച്ചിയിലെ വില്ലിംഗ്ഡൺ ദ്വീപിലെ സമുദ്ര കൺവെൻഷൻ സെന്ററിലേക്ക് നടന്നപ്പോൾ ആയിരത്തോളം വരുന്ന കലാപ്രേമികൾ ഒന്നിച്ചു എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കി ആഗോള പ്രശസ്ത കലാകാരിയെ ആദരിച്ചു.
സയ്ഡ്സ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ മേഹാ പട്ടേലും
കൊച്ചി മുസിരീസ് ബിനാലെയും ചേർന്നാണ് മറക്കാനാവാത്ത ഈ അവിസ്മരണീയ മുഹൂർത്തത്തിന് അവസരമൊരുക്കിയത്.
അനുഭവം, പശ്ചാത്തലം, പങ്കാളിത്തം എന്നിവയിലൂടെ കലയിലേക്കുള്ള പ്രവേശന തടസ്സങ്ങൾ കുറയ്ക്കുമ്പോൾ കല കൂടുതൽ സുലഭവും ആഴത്തിലുള്ളതാകുമെന്നും സമകാലീന പ്രകടനകലയുടെ
ചരിത്രത്തിൽ നിർണായ സംഭാവനകളാണ് മറിന അബ്രമോവിക് പകർന്ന് നൽകിയിട്ടുള്ളതെന്നും മേഹാ പട്ടേൽ പറഞ്ഞു.












Comments