രാജഗിരിയിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എ ഐ) ഇന്നോവഷൻ ലാബ് ആരംഭിച്ചു.

Artificial Intelligence (AI) Innovation Lab launched in Rajagiri.School of Engg and Tech. കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിംഗ് ആൻറ് ടെക്നോളജിയിൽ എ ഐ ഇന്നോവേഷൻ ലാബ് സ്ഥാപിച്ചതു സംബന്ധിച്ച ധാരണ പത്രം കൈമാറിയ ചടങ്ങിൽ ജോബിൻ ജോസ്, ഡോ. ജിസാ ഡേവിഡ്, ഡോ. ദിവ്യ ജയിംസ്, ടോം ജോസഫ്, പ്രസാദ് ബാലകൃഷ്ണൻ, റെവ. ഡോ. ജോസ് കുറീടത്ത് സിഎംഐ, റെവ. ഡോ. ജയ്സൺ എം. പോൾ സി എം ഐ, സ്മിത രാജ്, ബിന്ദു എ, ഡോ. പ്രീത കെ ജി, ഡോ. രഞ്ജു എൻ. കർത്താ, ഡോ. ഷേർളി കെ കെ എന്നിവർ

മൈക്രോമാക്‌സ് ഇന്‍ഫോര്‍മാറ്റിക്‌സിന്റെയും ഫൈസൻ ഇലക്ട്രോണിക്‌സിന്റെയും സംയുക്ത സംരംഭമായ മൈഫൈ സെമി കണ്ടക്ടേഴ്‌സ്സാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്.

കേരളത്തിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍  ആരംഭിക്കുന്ന ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) ഇന്നോവഷൻ ലാബ് കാക്കനാട്  രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് ആൻ്റ് ടെക്‌നോളജിയില്‍ സ്ഥാപിച്ചു. 

രാജഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ റെവ. ഡോ. ജോസ് കുറീടത്ത് സി.എം.ഐ, മൈഫൈ സെമി കണ്ടക്ടേഴ്സ്  സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ലാബിൻ്റെ ഉദ്ഘാടനം നിര്‍വഹിച്ചു.    പ്രിന്‍സിപ്പല്‍ റെവ.ഡോ. ജെയ്സണ്‍ എം.പോളും, വിവിധ ഡിപ്പാർട്ട്മെൻ്റ് മേധാവികളും, അധ്യാപകരും പ്രസംഗിച്ചു. മൈക്രോമാക്‌സ് ഇന്‍ഫോര്‍മാറ്റിക്‌സിന്റെയും  ഫൈസൻ ഇലക്ട്രോണിക്‌സിന്റെയും  സംയുക്ത സംരംഭമായ മൈഫൈ സെമി കണ്ടക്ടേഴ്‌സ്സാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച  ധാരണാ പത്രം രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്‍റ് ടെക്‌നോളജിയുടേയും മൈഫൈയുടേയും മേധാവികൾ ഒപ്പു വച്ചു. 

എഐ ഇന്‍ഫ്രാസ്ട്രക്ചര്‍, സെമി കണ്ടക്ടര്‍ ഇന്റഗ്രേഷന്‍, ജിപിയു അധിഷ്ഠിത കമ്പ്യൂട്ടിങ് എന്നിവയില്‍ പ്രായോഗിക, ഇൻഡസ്ടറി ഓറിയന്റഡ് ഗവേഷണമാണ്  ഈ അത്യാധുനിക ഗവേഷണ വികസന കേന്ദ്രം ലക്ഷ്യം വയ്ക്കുന്നതെന്ന് കോളേജ് പ്രിൻസിപ്പൽ. റെവ. ഡോ. ജെയ്സണ്‍ പോള്‍ മുളരിക്കല്‍ സി. എം. ഐ പറഞ്ഞു. അക്കാദമിക് മേഖലയെയും വ്യവസായ  നവീകരണത്തെയും ബന്ധിപ്പിക്കുന്നതിന് ആവശ്യമായ  എഐഡാപ്റ്റീവ് സാങ്കേതിക വിദ്യ, അഡ്വാന്‍സ്ഡ് മെമ്മറി സൊല്യൂഷനുകള്‍ എന്നിവയുള്‍പ്പെടെ മൈഫൈയുടെ ശക്തമായ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

രാജഗിരിയുമായുളള സഹകരണത്തിലൂടെ യഥാര്‍ത്ഥ ലോക സാങ്കേതിക വിദ്യയും, അക്കാദമിക് ചാതുര്യവും സംയോജിപ്പിച്ച് ഇന്ത്യയുടെ സെമി കണ്ടക്ടറിന്റെയും എഐ  ലാന്‍ഡ്സ്‌കേപ്പിന്റെയും ഭാവി രൂപപ്പെടുത്തുമെന്ന്  മൈഫൈ സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ പറഞ്ഞു. 
മൈക്രോമാക്‌സ് ഇന്‍ഫോര്‍മാറ്റിക്‌സിന്റെയും ഫൈസൻ ഇലക്ട്രോണിക്‌സിന്റെയും  സംയുക്ത സംരംഭമായ മൈഫൈ സെമി കണ്ടക്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എഐ അധിഷ്ഠിത  സ്റ്റോറേജ് സൊല്യൂഷനുകളിലും സെമി കണ്ടക്ടര്‍ ഡിസൈനിലും രാജ്യത്ത് മുന്‍പന്തിയിലാണ്. 

ജിപിയു ചെലവ് ഗണ്യമായി കുറയ്ക്കുന്നതില്‍ പ്രത്യേക ഊന്നല്‍ നല്‍കി എഐയുടെയും കമ്പ്യൂട്ടിങിന്റെയും വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ചെലവ് കുറഞ്ഞതും ഉയര്‍ന്ന പ്രകടനമുള്ളതുമായ എ ഐ ഉൽപന്നങ്ങളും, സ്റ്റോറേജ് ഉല്‍പന്നങ്ങളും, സൃഷ്ടിക്കുന്നതില്‍ മൈഫൈ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും സിഇഒ വ്യക്തമാക്കി.                                              മൈഫൈയുടെ കേരളത്തിലെ ടെക്നോളജി പാർട്ണറായ  കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന മിന്റാഷ് ടെക്‌നോളജീസും, നാഷണൽ പാർട്ണർ ആയ എൻവിഗ് ഐടി സൊല്യൂഷൻസും ചേർന്നാണ് രാജഗിരിയിൽ  എ ഐ ഇന്നോവഷൻ ലാബ് ഒരുക്കിയത്.

Comments

    Leave a Comment