ഗ്ലോബൽ എം ഐ സി ഇ കോൺഗ്രസ് മോസ്കോയിൽ

Global MICE Congress in Moscow

"തുറന്ന വൈവിധ്യത്തിലൂടെ ഐക്യം: ആഗോള വളർച്ചയ്ക്ക് പുതിയ സാധ്യതകൾ " എന്ന സമ്മേളനത്തിൻ്റെ മുഖ്യ വിഷയത്തിൽ 15 -ൽ പരം ബിസിനസ് സെക്ഷനുകൾ നടക്കും.

കൊച്ചി: ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായങ്ങൾക്കു അന്താരാഷ്ട്ര തലത്തിൽ സമഗ്ര വളർച്ച ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന മൂന്നാമത് "മീറ്റ് ഗ്ലോബൽ എം ഐ സി ഇ കോൺഗ്രസ് 2025  " ന് മോസ്കോ വേദിയാകും.

ഈ വർഷം ഡിസംബർ 17, 18 തീയതികളിൽ മോസ്കോ വേൾഡ് ട്രേഡ് സെൻററിൽ സമ്മേളനത്തിന് തിരി തെളിയുന്നതോടെ മോസ്കോ ആഗോള എം ഐ സി ഇ വ്യവസായത്തിന്റെ കേന്ദ്രബിന്ദുവായി മാറും. ബ്രിക്സ് രാജ്യങ്ങൾ, ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിദഗ്ധരെയും മുൻനിര പ്രഭാഷകരെയും എം ഐ സി ഇ പ്ലാനർമാരെയും ഒരുമിച്ച് കൂട്ടിയിണക്കി ആശയങ്ങൾ കൈമാറാനും സഹകരിക്കാനും വ്യവസായത്തിലെ ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ചും സമ്മേളനം  ചെയ്യും.

"തുറന്ന വൈവിധ്യത്തിലൂടെ ഐക്യം: ആഗോള വളർച്ചയ്ക്ക് പുതിയ സാധ്യതകൾ " എന്ന  സമ്മേളനത്തിൻ്റെ മുഖ്യ വിഷയത്തിൽ 15 -ൽ പരം ബിസിനസ് സെക്ഷനുകൾ നടക്കും. മേഖലയിലെ നവീന പ്രവണതകൾ മനസ്സിലാക്കാനും പ്രൊഫഷണൽ സേവനങ്ങൾ ആഗ്രഹിക്കുന്നവർക്കും ഈ മീറ്റ് ഏറെ ഗുണം ചെയ്യും. ഇന്ത്യ, ചൈന, തെക്ക് കിഴക്കൻ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, സിഐഎസ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഉയർന്ന നിലവാരമുള്ള  2000 ൽ പരം പ്രൊഫഷണലുകൾ  കോൺഗ്രസിൽ പങ്കെടുക്കും. 

പങ്കെടുക്കാൻ താല്പര്യമുള്ളവർക്കു Russpass Business എന്ന പോർട്ടൽ വഴി ഡിസംബർ 12 വരെ രജിസ്ട്രേഷൻ ചെയ്യാം

Comments

    Leave a Comment