മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും കേന്ദ്രആഭ്യന്തരമന്ത്രിയും....

Onam Wishes from Prime Minister, President and Others image source : News 18

വര്‍ഷങ്ങൾ നീണ്ടു നിന്ന മഹാമാരിയുടെയും കാല വർഷക്കെടുതിയുടെയും പിടിയിൽ പെട്ട് ആഘോഷ പരിവേഷത്തിൽ നിന്ന് അകന്നു നിന്ന ഓണം വീണ്ടുമെത്തുമ്പോൾ നാടെങ്ങും ആഘോഷ തിമിർപ്പിലാണ്. ഓണച്ചന്തയും ഓണക്കോടിയും, പൂക്കളവും, സദ്യവും, വര്‍ണ്ണാഭമായ പരിപാടികളുമായി വീണ്ടും ആ പോന്നോണാഘോഷം തകൃതിയാകുമ്പോൾ ആഘോഷത്തിന് മാറ്റുകൂട്ടികൊണ്ട് പ്രധാനമന്ത്രിയും രാഷ്ട്രപതിയും കേന്ദ്രആഭ്യന്തരമന്ത്രിയും ആശംസകൾ നേരുന്നു.

ഇല്ലായ്മയുടെ കര്‍ക്കിടത്തിന് ശേഷം സമൃദ്ധിയുടെ ചിങ്ങമാസത്തിലെ തിരുവോണം മലയാളിക്കെന്നും ഉത്സവമാണ്.

ഓണക്കോടിയും, പൂക്കളവും, സദ്യവും, വര്‍ണ്ണാഭമായ പരിപാടികളുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുകയാണ്. വര്‍ഷങ്ങലായി മഹാമാരിയുടെയും കാല വർഷക്കെടുതിയുടെയും പിടിയിൽ പെട്ട് ആഘോഷ പരിവേഷത്തിൽ നിന്ന് അകന്നു നിന്ന  ഓണം വീണ്ടുമെത്തുമ്പോൾ നാടെങ്ങും ആഘോഷ തിമിർപ്പിലാണ്. 

നമ്മുടെ നാട്ടിലെ മറ്റേതൊരു ആഘോഷങ്ങളിൽ നിന്നും വ്യത്യസ്തമായ  ഓണം, ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ, ജാതിമതഭേദമില്ലാതെ, മലയാളനാട് മുഴുവൻ ഒരേ മനസ്സോടെ കുടുംബത്തിനും കൂട്ടുകാർക്കൊപ്പവും ആഘോഷിക്കുന്നതാണ് മലയാളിയുടെ രീതി. കേരളത്തിന്റെ കാര്‍ഷികോത്സവവും കൂടിയാണ് ഓണം, അത്തം നാളില്‍ തുടങ്ങി പത്താം ദിവസം തിരുവോണനാളിൽ അതിന്റെ പാരമ്യത്തിലെത്തുകയാണ്.

തുമ്പപ്പൂ, തുളസിപ്പൂ, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകൾ ഫലങ്ങൾ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം കോർത്തിണക്കിയുള്ള  പൂക്കളം,ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ വള്ളംകളി, തൃശ്ശൂർ ,എറണാകുളം ജില്ലയിലെ തൃക്കാക്കര പോലുള്ള പ്രദേശങ്ങളിലെ പുലികളി, നാക്കിലയിൽ വിളമ്പുന്ന  ഓണസദ്യ .....എല്ലാം കൊണ്ടും ഓണം കെങ്കേമമാണ്

പോന്നോണാഘോഷം തകൃതിയാകുമ്പോൾ ആഘോഷത്തിന് മാറ്റുകൂട്ടികൊണ്ട് പ്രധാനമന്ത്രിയും രാഷ്ട്രപതിയും 
കേന്ദ്രആഭ്യന്തരമന്ത്രിയും ആശംസകൾ നേരുന്നു.

പ്രധാനമന്ത്രി 

ഏവർക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകൾ. ഈ ഉത്സവം പ്രകൃതി മാതാവിന്റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കർഷകരുടെ പ്രാധാന്യത്തെയും വീണ്ടും ഉറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കട്ടെ. 

രാഷ്ട്രപതി

എല്ലാ സഹപൗരന്മാർക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങൾക്ക് ഓണാശംസകൾ നേരുന്നു. വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണ്.  ഈ ഉത്സവത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവർക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ. 

കേന്ദ്രആഭ്യന്തരമന്ത്രി

എല്ലാവർക്കും എന്റെ ഹൃദയംഗമമായ ഓണാശംസകൾ. സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രാധാന്യം ഊട്ടിയുറപ്പിക്കാൻ ഓണോത്സവത്തിന് കഴിയും. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

ഉപരാഷ്ട്രപതി

ഓണത്തിന്‍റെ ചൈതന്യംഎല്ലാവരുടെയും ജീവിതത്തില്‍ സമാധാനവും ഐശ്വര്യവും സന്തോഷവും കൊണ്ടുവരട്ടെ

അരവിന്ദ് കെജ്രിവാൾ

എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ. നിങ്ങളുടെ ജീവിതം കൂടുതൽ ഐശ്വര്യവും സന്തോഷവും നിറഞ്ഞതാകട്ടെ. അഴിമതിരഹിത ഭരണത്തിലൂടെ ഭാരതത്തെ സമ്പത്സമൃദ്ധമാക്കി ലോകത്തിന്റെ നെറുകയിലെത്തിക്കാൻ  നമുക്ക് പരിശ്രമിക്കാം. 

സ്റ്റാലിൻ കുറിപ്പിന്റെ 

പൂക്കളങ്ങളും പൂവിളികളുമായി മാവേലി മന്നനെ വരവേൽക്കുന്ന എല്ലാ മലയാളി ഉടന്‍പിറപ്പുകൾക്കും എൻ്റെ #ഓണാശംസകൾ! എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ല! ഓണം പുതിയൊരു കാലത്തിന്റെ തുടക്കമായി തമിഴ് സാഹിത്യവും പറയുന്നു. ഇത് ദ്രാവിഡർ തമ്മിലുള്ള ആഴമേറിയ ബന്ധം കാണിക്കുന്നു. ഭിന്നതകൾ അകറ്റി നമുക്ക് ഈ ബന്ധം ശക്തിപ്പെടുത്താം!
#HappyOnam

Comments

    Leave a Comment