കൊവിഡിന് മുമ്പ് റെയിൽവേയിൽ 53 വിഭാഗങ്ങൾക്കാണ് ഇളവ് അനുവദിച്ചിരുന്നതെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ചിൽ ഭിന്നശേഷിക്കാർ, രോഗികൾ ഉൾപ്പടെ തെരഞ്ഞെടുത്ത നാല് വിഭാഗങ്ങളൊഴികെ മറ്റെല്ലാവർക്കുമുള്ള ഇളവുകളും റെയിൽവേ നിർത്തിവെച്ചിരുന്നു. സർവ്വീസുകൾ പുനരാരംഭിച്ചെങ്കിലും നിരക്കിലെ ഇളവുകൾ തിരികെ കൊണ്ടുവരില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.
കൊവിഡ് പ്രതിസന്ധിക്ക് ശേഷം തീവണ്ടി സർവ്വീസുകൾ സാധാരണ നിലയിലാവുന്നതോടെ വിവിധ വിഭാഗങ്ങൾക്കുള്ള യാത്രഇളവുകളും പുനസ്ഥാപിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മുതിർന്ന പൗരൻമാർക്ക് അടക്കം നൽകി വന്നിരുന്ന യാത്രാഇളവുകൾ ഇനിയുണ്ടാവില്ലെന്നാണ് റെയിൽവേ മന്ത്രി തന്നെ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
റെയിൽവേയിൽ 53 വിഭാഗങ്ങളിലാണു ഇളവ് അനുവദിച്ചിരുന്നത്. മുതിർന്ന പൗരന്മാർ, പൊലീസ് മെഡൽ ജേതാക്കൾ, ദേശീയ പുരസ്കാരം നേടിയ അധ്യാപകർ, യുദ്ധത്തിൽ മരിച്ചവരുടെ വിധവകൾ, പ്രദർശനമേളകൾക്ക് പോകുന്ന കർഷകർ / കലാപ്രവർത്തകർ, കായികമേളകളിൽ പങ്കെടുക്കുന്നവർ തുടങ്ങിയവർക്ക് യാത്രാനിരക്കിൽ 50 മുതൽ 75 ശതമാനം വരെ ഇളവ് നൽകിയിരുന്നു.
എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ചിൽ ഭിന്നശേഷിക്കാർ, രോഗികൾ ഉൾപ്പടെ തെരഞ്ഞെടുത്ത നാല് വിഭാഗങ്ങളൊഴികെ മറ്റെല്ലാവർക്കുമുള്ള ഇളവുകളും റെയിൽവേ നിർത്തിവെച്ചിരുന്നു. കൊവിഡ് പ്രതിസന്ധി സമയത് സ്പെഷ്യൽ ട്രെയിനുകളായിട്ടാണ് റെയിൽവേ സർവ്വീസുകൾ നടത്തിയിരുന്നത്.
തീവണ്ടി സർവ്വീസുകൾ സാധാരണ നിലയിലാവുന്നതോടെ വിവിധ വിഭാഗങ്ങൾക്കുള്ള യാത്രഇളവുകളും പുനസ്ഥാപിക്കും എന്ന്
പ്രതീക്ഷിച്ചിരുന്ന ജനങ്ങൾക്ക് മുതിർന്ന പൗരൻമാർക്ക് അടക്കം നൽകി വന്നിരുന്ന യാത്രാഇളവുകൾ ഇനിയുണ്ടാവില്ലെന്നാണ് റെയിൽവേ മന്ത്രിയുടെ പ്രസ്താവന കടുത്ത നിരാശയുണ്ടാക്കി.
നാല് വിഭാഗത്തിൽപ്പെട്ട വികലാംഗർ, പതിനൊന്ന് വിഭാഗം വിദ്യാർത്ഥികൾ എന്നിവർക്ക് തുടർന്നും യാത്രാ ഇളവുകൾ ലഭ്യമാവും. എന്നാൽ മുതിർന്ന പൗരൻമാർ അടക്കമുള്ളവർക്ക് ലഭിച്ചു പോന്നിരുന്ന യാത്രാ ഇളവുകൾ ഇനി ലഭിക്കില്ല. മറ്റെല്ലാ വിഭാഗത്തിലുള്ളവരുടേയും
ടിക്കറ്റ് ഇളവുകൾ പിൻവലിച്ചതായി റെയിൽവേ മന്ത്രി രേഖാമൂലം ലോക്സഭയെ അറിയിച്ചു. യാത്രാഇളവുകൾ പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്നും റെയിൽവേയ്ക്ക് മുന്നിൽ അപേക്ഷകളെത്തിയെന്നും എന്നാൽ നിലവിലെ സാമ്പത്തികസ്ഥിതിയിൽ കൂടുതൽ ഇളവുകൾ നൽകുക പ്രായോഗികല്ലെന്നും മന്ത്രി വ്യക്തമാക്കുന്നു.
മുതിർന്ന പൗരൻമാരുടെ കാര്യത്തിൽ, റെയിൽവേ എല്ലാ ക്ലാസുകളിലും റെയിൽവേ യാത്ര ചെയ്യുന്നതിനായി 58 വയസ്സിനു മുകളിൽ ഉള്ള സ്ത്രീ യാത്രക്കാർക്ക് 50% ഉം 60 വയസ്സിനു മുകളിൽ ഉള്ള പുരുഷ യാത്രക്കാർക്ക് 40%ഉം കിഴിവ് നൽകിയിരുന്നു.














Comments