കൊച്ചി ഫിലിം ഫെസ്റ്റിവൽ വെബ് സൈറ്റ് ആരംഭിച്ചു

Kochi Film Festival website launched കൊച്ചി ഇൻറർനാഷണൽ എൻ എഫ് ആർ ഫിലിം ഫെസ്റ്റിവലിൻറെ വെബ് സൈറ്റ് ഉദ്ഘാടനം നടൻ പൃഥ്വിരാജ് നിർവ്വഹിക്കുന്നു. ലിയോ തദ്ദേവൂസ്, ഡോ. ജെയ്ൻ ജോസഫ് എന്നിവർ സമീപം.

കല, സംസ്കാരം, സിനിമാറ്റിക് മികവ് എന്നിവയിൽ നടക്കുന്ന മൂന്ന് ദിവസത്തെ ഗ്രാൻറ് സമ്മിറ്റോടെ ഫെസ്റ്റിവൽ സമാപിക്കും.

കൊച്ചി: മൂന്നു മാസം നീണ്ടുനിൽക്കുന്ന കൊച്ചി ഇൻറർനാഷണൽ എൻ എഫ് ആർ ഫിലിം ഫെസ്റ്റിവൽ വെബ് സൈറ്റിൻറെ ഉദ്ഘാടനം ചലച്ചിത്രനടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ നിർവഹിച്ചു.

ധർമ്മം, നീതി, സന്തോഷം എന്നീ വിഷയങ്ങൾ പ്രമേയമാക്കി സംഘടിപ്പിച്ചിരിക്കുന്ന ഫെസ്റ്റിവലിനും ഈ സംരംഭത്തിൽ പങ്കെടുക്കുന്ന നവ സംവിധായകർക്കും, സാങ്കേതിക വിദഗ്ധർക്കും, ക്രിയേറ്റീവ് ആളുകൾക്കും എല്ലാവിധ വിജയങ്ങളും പൃഥ്വിരാജ് ആശംസിച്ചു. ഗ്ലോബൽ ഫിലിം  പിച്ച് ഫെസ്റ്റിവൽ, ഇൻഡസ്ട്രി ഇൻവെസ്റ്റേഴ്സ് ഇൻക്യുബേറ്റർ, ഗ്ലോബൽ ഫിലിം കോൺക്ലേവ്സ് തുടങ്ങിയ ഏഴ് വ്യത്യസ്ത ശൃംഖലകൾ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

കല, സംസ്കാരം, സിനിമാറ്റിക് മികവ് എന്നിവയിൽ നടക്കുന്ന മൂന്ന് ദിവസത്തെ ഗ്രാൻറ് സമ്മിറ്റോടെ ഫെസ്റ്റിവൽ സമാപിക്കും. യുവ തലമുറക്കും സിനിമയെ സ്നേഹിക്കുന്നവർക്കും മഹത്തായ അവസരമായിരിക്കും ഈ ഫെസ്റ്റിവലെന്ന് ചെയർമാൻ സിബി മലയിൽ അറിയിച്ചു.

ഫെസ്റ്റിവൽ ഡയറക്ടർ ഡോ. ജെയ്ൻ ജോസഫ്, എക്സിക്യൂട്ടീവ് ഡയറക്ടർ ലിയോ  തദ്ദേവൂസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 

Comments

    Leave a Comment