ആരോഗ്യ സംരക്ഷണത്തിനൊപ്പം സൗന്ദര്യ സംരക്ഷണവും ജീവിതത്തിന്റെ ഭാഗാമാണെന്നും ഇവ രണ്ടും മാറ്റി നിര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്നും MLA ഉമാ തോമസ്
കൊച്ചി : ക്ലബ്ബ്‌സ് ഓഫ് സലൂണ്‍ അസ്സോസിയേഷനും സിറ്റി കളക്ഷന്‍സും സംയുക്തമായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സലൂണ്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം ബോള്‍ഗാട്ടി സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഉമാ തോമസ് എംഎല്‍എ ജേതാക്കള്‍ക്ക് വിതരണം ചെയ്തു.
ഇന്റര്‍നാഷണല്‍ ഫാഷന്‍ ക്രിസ്‌കോ സംഘടിപ്പിച്ച ബ്രൈഡൽ കോണ്‍ടസ്റ്റില്‍ വിജയികളായ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. ആരോഗ്യ സംരക്ഷണത്തിനൊപ്പം സൗന്ദര്യ സംരക്ഷണവും ജീവിതത്തിന്റെ ഭാഗാമാണെന്നും ഇവ രണ്ടും മാറ്റി നിര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്നും ഉമാ തോമസ് പറഞ്ഞു. ക്ലബ്‌സ് ഓഫ് സലൂണ്‍ പ്രസിഡന്റ് അനില്‍ ജോബ് അധ്യക്ഷത വഹിച്ചു.
അവാര്‍ഡ് ജേതാക്കൾ
ബ്യൂട്ടി എലൈറ്റ് അവാര്‍ഡ് - രഞ്ജു രഞ്ജിമാര്‍,
ബ്യൂട്ടി ബോസ്സ് അവാര്‍ഡ് - പി.എ.സഫീനാസ്,
സലൂണ്‍ ഓഫ് ഇന്നൊവേഷന്‍ അവാര്‍ഡ് - എസ്.വി ഷിബു,
ഗോള്‍ഡണ്‍ സിസ്സേഴ്‌സ് അവാര്‍ഡ് - ഡോ.പ്രജീഷ് അഷ്ടമുടി
സലൂണ്‍ ഗ്രാന്‍ഡ് പ്രിക്‌സ് - ബി.സന്തോഷ്
കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആന്റണി പൈനുതറ, മുളവുകാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. എസ് അക്ബര്‍, വൈസ് പ്രസിഡന്റ് റോസ് മാര്‍ട്ടിന്‍, മെമ്പര്‍മാരായ പി.ആര്‍.ജോണ്‍, നിക്കോളാസ് ഡി കോത്ത്,അക്വലിന്‍ ലോപ്പസ്, ബിന്ദു അനില്‍കുമാര്‍, ആനി മാത്യു, ഐഎഫ്‌സി മോഡലിംഗ് കമ്പനി പ്രസിഡന്റ് പ്രീതി, ജോന്‍സ് ക്രിയേഷന്‍സ് എം.ഡി ജോണ്‍ ജെനി, പ്രോഗ്രാം കണ്‍വീനര്‍ വിജയകുമാര്‍, ബ്യൂട്ടി ഇന്‍സ്റ്റിറ്റിയൂഷന്‍ അസ്സോസിയേഷന്‍ പ്രതിനിധി സുബ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments