21 നും 27നും ഇടയിൽ പ്രായമുള്ള LLB നിയമബിരുദധാരിയാണോ ; കരസേനയിൽ ഓഫിസറാകാം

Recruitment of Law Graduates in Indian Army

ജെഎജി എൻട്രി സ്‌കീം 31–ാം ഷോർട് സർവീസ് കമ്മിഷൻഡ് (എൻട്രി)–ഒക്ടോബർ 2023 കോഴ്‌സിലാണ് അവസരം.

നിയമബിരുദധാരികൾക്കു കരസേനയിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാൻ അവസരം. 

ജെഎജി എൻട്രി സ്‌കീം 31–ാം ഷോർട് സർവീസ് കമ്മിഷൻഡ് (എൻട്രി)–ഒക്ടോബർ 2023 കോഴ്‌സിലാണ് അവസരം. ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം. 

www.joinindianarmy.nic.in 


ജഡ്‌ജ്, അഡ്വക്കറ്റ് ജനറൽ ഡിപ്പാർട്മെന്റിൽ ലഫ്‌റ്റനന്റ് റാങ്കിലായിരിക്കും നിയമനം. 

ഒഴിവ്: 9 (പുരുഷൻ–6, സ്‌ത്രീ–3)

പ്രായം: 2023 ജൂലൈ ഒന്നിന് 21–27.

യോഗ്യത:-

55% മാർക്കോടെ എൽ എൽ ബി ബിരുദം (3 വർഷം/5 വർഷം). 
അവിവാഹിതരായ പുരുഷന്മാർക്കും സ്‌ത്രീകൾക്കും അപേക്ഷിക്കാം.
അപേക്ഷകർ ബാർ കൗൺസിൽ ഓഫ് ഇന്ത്യ/സ്‌റ്റേറ്റ് റജിസ്‌ട്രേഷനു യോഗ്യത നേടിയിരിക്കണം. 
ക്യാറ്റ് പിജി സ്കോർ നിർബന്ധം. 


തിരഞ്ഞെടുപ്പ്:-

ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ എസ്‌‌ എസ് ബി  ഇന്റർവ്യൂവിനു ക്ഷണിക്കും. 
രണ്ടു ഘട്ടങ്ങളായാണു തിരഞ്ഞെടുപ്പ്. 
ചെന്നൈ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്ച പരിശീലനം നൽകും. 


Comments

    Leave a Comment