സ്‌കോഡ കുഷാക്ക് ഇന്ത്യയിൽ വിപണിയിൽ
ചെക്ക് വാഹന നിർമാതാക്കളിൽ നിന്നുള്ള മിഡ് സൈസ് എസ്‌യുവിയായ സ്‌കോഡ കുഷാക്ക് ഒടുവിൽ ഇന്ത്യയിൽ വിപണിയിലെത്തി. ആക്റ്റീവ്, ആമ്പിഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് ട്രിം ലെവലുകളിലും രണ്ട് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകളിലുമാണ് മോഡൽ ലൈനപ്പ് വാഗ്ദാനം ചെയ്യുന്നത്
10.49 ലക്ഷം രൂപ മുതൽ 17.59 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലകൾ. കുശാക് 1.0 എൽ ടിഎസ്ഐ ടർബോ പെട്രോളിന്റെ ഡെലിവറികൾ ജൂലൈ 12 മുതൽ ആരംഭിക്കും, 1.5 എൽ ടിഎസ്ഐ ടർബോ പെട്രോൾ വേരിയന്റുകൾ ഓഗസ്റ്റ് മാസത്തിൽ ലഭ്യമാകും.
ഇന്ത്യയിലെ സ്കോഡയുടെ പ്രവർത്തനങ്ങളുടെ റീബൂട്ട് ആയ ‘ഇന്ത്യ 2.0’ ന് കീഴിൽ ജനിച്ച ആദ്യത്തെ മോഡലാണിത്. സ്കോഡ കുഷാക്ക് ഇന്ത്യൻ അഭിരുചികളും, ആവശ്യകതകളും പ്രധാനമായി ഇന്ത്യൻ ഉപഭോക്താക്കളുടെ സാമ്പത്തിക വശവും കണക്കിലെടുത്താണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
 
  														
   
  														
 
									
								.jpg) 
										 
										 
											 
											 
											 
											 
											 
											 
											 
											 
											 
											 
    														   
    														   
    														
 
													 
													 
													 
										 
										 
      														 
 
												 
												 
												 
												 
												 
        														   
        														   
        														
 
								
									 
								
									 
								
									 
								
									
Comments