ഹീറോ മോട്ടോകോർപ്പിന്റെ വിൽപ്പനയിൽ ജൂലൈയിൽ 12.6% ഇടിവ്

ഹീറോ മോട്ടോകോർപ്പിന്റെ വിൽപ്പനയിൽ ജൂലൈയിൽ   12.6% ഇടിവ്

ഹീറോ മോട്ടോകോർപ്പിന്റെ വിൽപ്പനയിൽ ജൂലൈയിൽ 12.6% ഇടിവ്

ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് ജൂലൈയിൽ മോട്ടോർസൈലുകളുടെയും സ്കൂട്ടറുകളുടെയും വിൽപ്പനയിൽ 2020  ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൾ 12.6 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2020 ജൂലൈയിൽ കമ്പനി 5,20,104 യൂണിറ്റുകൾ വിറ്റപ്പോൾ ഈ വര്ഷം 4,54,398 യൂണിറ്റുകളുടെ വിൽപ്പനയാണ് ജൂലൈയിൽ നടന്നതെന്ന് ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.

ആഭ്യന്തര വിപണിയിലും  കമ്പനിയുടെ വിൽപ്പന 16 ശതമാനത്തിലധികം കുറഞ്ഞു.2020 ജൂലൈയിൽ വില്പന നടന്ന  5,12,541 യൂണിറ്റിൽ നിന്നും 2021  ജൂലൈയിൽ 4,29,208 യൂണിറ്റായി.അതേസമയം, കയറ്റുമതി 2020 ജൂലൈയിൽ 7,563 യൂണിറ്റിൽ നിന്ന് 200 ശതമാനം വളർച്ച നേടി 25,190 യൂണിറ്റായി.

ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയും അർദ്ധനഗര വിപണിയും നല്ല മൺസൂണിന്റെ പ്രതീക്ഷയിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 
ഹീറോ മോട്ടോകോർപ്പ് നിലവിലെ  സാഹചര്യം നിരീക്ഷിക്കുന്നത് തുടരുന്നു, ഉത്സവ സീസൺ ആരംഭിക്കുന്നതോടെ വരും മാസങ്ങളിൽ ഉപഭോക്താക്കളുടെ  നിലവാരം മെച്ചപ്പെടുമെന്നതിൽ ശുഭാപ്തി വിശ്വാസമുണ്ട്, എന്നും കമ്പനി പറഞ്ഞു 

2020 ജൂലൈയിൽ 4,84,260 ൽ മോട്ടോർസൈക്കിളുടെ വില്പന നടന്നപ്പോൾ 2021 ജൂലൈയിൽ അത് 4,24,126 യൂണിറ്റ് ആയി കുറഞ്ഞു.അതേസമയം സ്‌കൂട്ടറുകളുടെ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ചു വർധനവ് രേഖപ്പെടുത്തി.2020 ജൂലൈയിൽ 30,272 യൂണിറ്റ് വില്പന നടന്നപ്പോൾ 2021 ജൂലൈയിൽ അത് 35,844 യൂണിറ്റുകൾ ആയി വർധിച്ചു.

Comments

Leave a Comment