ഈ മാസം 15ന് ചേരുന്ന കമ്പനി ഓഹരി ഉടമകളുടെ അസാധാരണ പൊതു യോഗത്തിന്റെ അംഗീകാരം ലഭിച്ച ശേഷമായിരിക്കും ഓഹരി വിഭജനം നടപ്പിലാക്കുന്ന തീയതി പ്രഖ്യാപിക്കുക.
ഹൈദരാബാദ് ആസ്ഥാനമായ പ്രമുഖ ടെക്‌സ്റ്റൈല്‍ ഉല്‍പ്പാദകരായ ഫിലാടെക്‌സ് ഫാഷന്‍സ് ലിമിറ്റഡ് ഓഹരി വിഭജനത്തിനൊരുങ്ങുന്നു.
ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും മൂലധന വിപണി മെച്ചപ്പെടുത്തുന്നതിനുമായി ഓഹരി വിഭജനം നടത്താന്‍ കമ്പനി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അനുമതി നല്‍കി. 5:1 എന്ന അനുപാതത്തിലായിരിക്കും വിഭജനം.
5 രൂപ മുഖവിലയുള്ള ഒരു ഇക്വിറ്റി ഓഹരി, ഒരു രൂപ മുഖവിലയുള്ള അഞ്ച് ഇക്വിറ്റി ഓഹരികളായി വിഭജിക്കപ്പെടും. ഈ മാസം 15ന് ചേരുന്ന കമ്പനി ഓഹരി ഉടമകളുടെ അസാധാരണ പൊതു യോഗത്തിന്റെ അംഗീകാരം ലഭിച്ച ശേഷമായിരിക്കും ഓഹരി വിഭജനം നടപ്പിലാക്കുന്ന തീയതി പ്രഖ്യാപിക്കുക.
ടെക്‌സ്റ്റൈല്‍ ഗാര്‍മെന്റ്‌സ് കയറ്റുമതിക്കു മാത്രമായി ദല്‍ഹി ആസ്ഥാനമായി ഒരു ഉപകമ്പനി സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി മുംബൈയില്‍ കോര്‍പറേറ്റ് ഓഫീസ് സ്ഥാപിക്കുന്നതിനും കമ്പനി ബോര്‍ഡ് അംഗീകാരം നല്‍കി.
Comments