6 മിനിറ്റിനുള്ളിൽ ലോൺ സൗകര്യവുമായി ഒരു സർക്കാർ സ്ഥാപനം.

Loan facility within 6 minutes.

2021 ഡിസംബർ 31-ന് ആരംഭിച്ച ഈ സർക്കാർ സ്ഥാപനത്തെ കുറിച്ച് നിങ്ങൾക്കറിയാമോ?

വെറും 6 മിനിറ്റിനുള്ളിൽ ലോൺ ലഭ്യമാക്കുന്നതിനുള്ള സൗകര്യവുമായി ഒരു സർക്കാർ സ്ഥാപനം രംഗത്തെത്തിയിരിക്കുന്നു. 

ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC) എന്ന സർക്കാർ പ്ലാറ്റ്‌ഫോമിലാണ് ഡിജിറ്റൽ ആയി അപേക്ഷ നൽകിയാൽ വെറും 6 മിനിറ്റിനുള്ളിൽ വായ്പ അനുവദിക്കുന്നത്. 2021 ഡിസംബർ 31-ന് ആരംഭിച്ച ഈ സ്ഥാപനം രാജ്യത്തെ 1000 നഗരങ്ങളിലും പട്ടണങ്ങളിലും  സേവനം നൽകുന്നു.
 
ഇ–കൊമേഴ്സ് രംഗത്തെ വമ്പൻമാർക്കു ബദലായി കൊമേഴ്‌സ് കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ വായ്പ ലഭ്യമാക്കുന്ന ഈസി പേ, പൈസ ബസാർ, ടാറ്റ ഡിജിറ്റൽ തുടങ്ങി 9 ആപ്പുകളുമായും മൂന്ന് സ്ഥാപനങ്ങളുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനുപുറമെ, ആദിത്യ ബിർള ഫിനാൻസ്, ഡിഎംഐ ഫിനാൻസ്, കർണാടക ബാങ്ക് തുടങ്ങിയ വലിയ സ്ഥാപനങ്ങളും ഈ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകും.  
 
വായ്പാ സൗകര്യം ആരംഭിച്ചതിന് ശേഷം ഈ പ്ലാറ്റ്‌ഫോമിൽ ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് തുടങ്ങിയ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഒഎൻഡിസി അറിയിച്ചു.  വ്യക്തിഗത വായ്പാ സൗകര്യം ആരംഭിച്ചതിന് ശേഷം ജിഎസ്ടി ഇൻവോയ്‌സിന്റെ അടിസ്ഥാനത്തിൽ വായ്പകൾ വിതരണം ചെയ്യാനും ഒഎൻഡിസി പദ്ധതിയിടുന്നുണ്ട്. സെപ്റ്റംബർ അവസാനത്തോടെ ഈ സൗകര്യം ആരംഭിക്കും. ചെറുകിട വ്യവസായികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 

കൂടാതെ, കർഷകർക്ക് വായ്പയും ക്രെഡിറ്റ് കാർഡും നൽകുന്ന സൗകര്യവും  ആരംഭിക്കും. ഈ സൗകര്യങ്ങൾ കൂടി വരുന്നതോടെ ഈ പ്ലാറ്റ്‌ഫോമിലെ പ്രതിദിന ഇടപാടുകളുടെ എണ്ണം ഒരു കോടിയിലെത്തുമെന്നാണ് കണക്കു കൂട്ടുന്നത്.  

അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ

ലോൺ സൗകര്യം ലഭിക്കുന്നതിന്, ഡിജിലോക്കർ അല്ലെങ്കിൽ കെവൈസിക്കുള്ള ആധാർ, ലോൺ പേയ്‌മെന്റ് നടത്തുന്നതിന് ഇ-നാച്ചുമായുള്ള അക്കൗണ്ട് കണക്ഷൻ, ആധാറിന്റെ ഇ-സൈൻ എന്നീ  പ്രധാന രേഖകൾ അപേക്ഷകന് ആവശ്യമാണ്. 

Comments

    Leave a Comment