സ്പേസ് എക്സിന്റെ ബഹിരാകാശ വിക്ഷേപണങ്ങൾക്ക് വിലക്ക്.

Ban on space launches by SpaceX. image source : ccn.com

പൊളാരിസ് ബഹിരാകാശ ദൗത്യം അനിശ്ചിതത്വത്തിൽ

ന്യൂയോര്‍ക്ക് : സ്പേസ് എക്സിന്റെ ബഹിരാകാശ വിക്ഷേപണങ്ങളുടെ ഭാഗമായുള്ള ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചുള്ള വിക്ഷേപണങ്ങൾ  അമേരിക്കൻ വ്യോമയാന ഏജൻസിയായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ താൽക്കാലികമായി നിർത്തലാക്കി. 

സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ വിജയകരമായ വിക്ഷേപണത്തിന് ശേഷം ഫാൽക്കൺ റോക്കറ്റിന്റെ ബൂസ്റ്റർ ഭൂമിയിൽ തിരിച്ചിറക്കിയപ്പോൾ അപകടം സംഭവിച്ചതിനെ തുടർന്നാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ ഈ നടപടി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട എഫ് എ എ,  അന്വേഷണം പൂർത്തിയാകുന്ന വരെ ഫാൽക്കൺ റോക്കറ്റിന് വിലക്കും  ഏര്‍പ്പെടുത്തിയതോടെ സ്പേസ് എക്സിന്റെ പൊളാരിസ് ബഹിരാകാശ ദൗത്യം അനിശ്ചിതത്വത്തിലായി. 

നാല് പേരുൾപ്പെടുന്ന സംഘം സ്പേസ് എക്സിന്‍റെ ഡ്രാഗൺ പേടകത്തിൽ ബഹിരാകാശത്ത് ചെന്ന ശേഷം രണ്ട് യാത്രികർ പേടകത്തിന് പുറത്തുന്ന സ്വകാര്യ ദൗത്യമാണ് പൊളാരിസ് ഡോൺ. ഭൂമിയിൽ നിന്ന് 700 കിലോമീറ്റർ ദൂരത്തിൽ വച്ചായിരിക്കും ബഹിരാകാശ ദൗത്യം. അഞ്ച് ദിവസം വരെ ഇവർ ബഹിരാകാശത്ത് ചെലവഴിക്കും. ആദ്യമായാണ് ഒരു സ്വകാര്യ കമ്പനി ഇത്തരമൊരു ദൗത്യം നടത്തുന്നത്. 

അമേരിക്കൻ ശതകോടീശ്വരൻ ജാറെഡ് ഐസക്മാൻ നേതൃത്വം നൽകുന്ന പൊളാരിസ് ഡോൺ ദൗത്യസംഘത്തിൽ  മുൻ യുഎസ് വ്യോമസേന പൈലറ്റ് സ്കോട്ട് പൊട്ടീറ്റ്, സ്പേസ് എക്സിലെ എഞ്ചിനിയർമാരായ സാറാ ഗില്ലിസ്, അന്ന മേനോൻ എന്നിവരുൾപ്പടെ നാല് പേരാണുള്ളത്. ജാറെഡും സാറാ ഗിലിസുമാണ് പ്രത്യേക ബഹിരാകാശ വസ്ത്രം ധരിച്ച് പേടകത്തിന് പുറത്തിറങ്ങുന്നതിന് ഒരുങ്ങിയത്. 

Comments

    Leave a Comment