സ്വന്തം ബ്രാൻഡിന്റെ ഷർട്ട് മമ്മൂട്ടിക്കു സമ്മാനിച്ച് താരപുത്രി

Fashion designer Swati Kunjan presented Mammootty with her own brand shirt, White Mustache.

വൈറ്റ് മുസ്താഷ് എന്ന സ്വന്തം ബ്രാൻഡിന്റെ ഷർട്ടാണ് താരപുത്രി മമ്മൂട്ടിക്ക് സമ്മാനിച്ചത്.

കുഞ്ചന്റെ മകളും പ്രശസ്ത ഫാഷൻ ഡിസൈനറുമായ സ്വാതി കുഞ്ചൻ. വൈറ്റ് മുസ്താഷ് എന്ന സ്വന്തം ബ്രാൻഡിന്റെ ഷർട്ട് മമ്മൂട്ടിക്ക് സമ്മാനിച്ചു, പ്രത്യേകം ഡിസൈൻ ചെയ്ത ചുവന്ന ഷർട്ടാണ് സ്വാതി സമ്മാനമായി നൽകിയത്.
 
വൈറ്റ് മുസ്താഷിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ സ്വാതി ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. നടൻ കുഞ്ചന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന താരവും പഴയ അയൽവാസിയും കൂടിയാണ് മമ്മൂട്ടി.
മമ്മൂട്ടിയുടെ വീട്ടിലെത്തായിയാണ് ഷർട്ട് സ്വാതി സമ്മാനമായി നൽകിയത്.

ഫാഷൻ ഡിസൈനിങ് മേഖലയിൽ തന്റേതായ ഇടം നേടിയെടുത്ത സ്വാതിക്ക് നിത അംബാനിയുടെ ഹർ സർക്കിൾ, ഫെമിന എന്നിവയിൽ പ്രവർത്തിച്ച പരിചയവുമുണ്ട്. ഫെമിനയിലെ ഹെഡ് സ്റ്റൈലിസ്റ്റ് അക്ഷിത സിങ്ങിനു കീഴിലായിരുന്നു സ്വാതി ആദ്യം ജോലി നോക്കിയത്. 

ഇന്ന് സ്വാതി ഏറെ തിരക്കുള്ള ഫാഷൻ സ്റ്റൈലിസ്റ്റ് ആണ്.

Comments

    Leave a Comment