തിരുപ്പൂരിൽ നടന്ന ‘ധോത്തി 100’ എന്ന പരിപാടിയിലൂടെ മഹാത്മാഗാന്ധി സാധാരണക്കാരുടെ വസ്ത്രധാരണരീതി സ്വീകരിച്ച് മുണ്ട് തന്റെയും വസ്ത്രമാക്കിയതിന്റെ ശതാബ്ദിയാഘോഷത്തിൽ രാംരാജ് കോട്ടൺ, 100 നെയ്ത്തുകാരെ ആദരിക്കുകയും 100 രക്തസാക്ഷികളെയും അനുസ്മരിക്കുകയും, നാളേക്കായി 100 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു
തിരുവനന്തപുരം: മഹാത്മാഗാന്ധി സാധാരണക്കാരുടെ വസ്ത്രധാരണരീതി സ്വീകരിച്ച് മുണ്ട് തന്റെയും വസ്ത്രമാക്കിയതിന്റെ ശതാബ്ദി, വാർഷികദിനമായ 22-ന് സംഘടിപ്പിച്ച ‘ധോത്തി 100’ എന്ന പരിപാടിയിലൂടെ രാംരാജ് കോട്ടൺ ആഘോഷിച്ചു.
തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നടന്ന ശതാബ്ദിയാഘോഷത്തിൽ രാംരാജ് കോട്ടൺ, 100 നെയ്ത്തുകാരെ ആദരിച്ചു. 100 രക്തസാക്ഷികളെയും അനുസ്മരിച്ചു. ഇതോടൊപ്പം നാളേക്കായി 100 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷനിൽനിന്നുള്ള നർത്തകർ ‘ഗാന്ധിയൻവഴിയിൽ രാംരാജ്’ എന്ന പരമ്പരാഗത നൃത്തനാടകം അവതരിപ്പിച്ചു.
‘മഹാത്മാവ് സ്വീകരിച്ച വസ്ത്രധാരണരീതി നമ്മുടെ ദേശീയ വസ്ത്രധാരണത്തിന്റെയും വ്യക്തിത്വത്തിന്റെയും പ്രതീകമായി മാറുകയും ഇന്ത്യയിലെ യുവാക്കൾക്ക് പ്രചോദനമാകുകയും ചെയ്തിട്ടുണ്ട്. മുണ്ട് ഇന്ന് ഇന്ത്യയുടെ സ്റ്റൈൽ സ്റ്റേറ്റ്‌മെന്റും അഭിമാന വസ്ത്രവുമാണ്’- പരിപാടി ഉദ്ഘാടനം ചെയ്ത രാംരാജ് കോട്ടൺ മാനേജിങ് ഡയറക്ടർ കെ.ആർ.നാഗരാജൻ പറഞ്ഞു. കഴിഞ്ഞ 40 വർഷമായി ഞങ്ങൾ പിന്തുടരുന്ന ദൗത്യത്തിലൂടെ 40000 നെയ്ത്തുകാരുടെ ജീവിതങ്ങളെ സമ്പന്നമാക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
ചടങ്ങിൽ ‘മഹാത്മവെ കൊണ്ടാടുവോം’ എന്ന പുസ്തകം മുഖ്യാതിഥിയായ കോയമ്പത്തൂർ ഭാരതീയ വിദ്യാഭവൻ ചെയർമാൻ ഡോ. ബി.കെ.കൃഷ്ണരാജ് വാനവരായർ പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ കോപ്പി കോയമ്പത്തൂരിലെ റൂട്ട്‌സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ചെയർമാൻ കെ.രാമസ്വാമി ഏറ്റുവാങ്ങി
Comments