1.7 ബില്യൺ ഡോളർ ആസ്തിയുമായി റിഹാന സംഗീത വ്യവസായത്തിലെ ഏറ്റവും ധനികയായ വനിത

1.7 ബില്യൺ ഡോളർ ആസ്തിയുമായി റിഹാന സംഗീത വ്യവസായത്തിലെ ഏറ്റവും ധനികയായ വനിത

1.7 ബില്യൺ ഡോളർ ആസ്തിയുമായി റിഹാന സംഗീത വ്യവസായത്തിലെ ഏറ്റവും ധനികയായ വനിത

പോപ്പ് താരം റിഹാന ലോകത്തിലെ ഏറ്റവും ധനികയായ സംഗീതജ്ഞയാകുന്നു. അവരുടെ ആസ്തി 1.7 ബില്യൺ ഡോളർ ആയി കണക്കാക്കപ്പെടുന്നു.

ബാർബഡോസിൽ ജനിച്ച റോബിൻ ഫെന്റി എന്ന ജന്മനാമമുള്ള പോപ്പ് താരം റിഹാനയുടെ സമ്പത്തിന്റെ പ്രാഥമിക ഉറവിടം സംഗീതമായിരുന്നില്ലെന്ന് ഫോബ്സ് മാസിക പറഞ്ഞു.ഫെന്റി ബ്യൂട്ടി കോസ്മെറ്റിക്സ് ലൈനിലെ 50% ഓഹരിയിൽ നിന്നാണ്  അവരുടെ സമ്പത്തിന്റെ 1.4 ബില്യൺ ഡോളറെന്ന് കണക്കാക്കപ്പെടുന്നതായി ഫോർബ്സ് റിപ്പോർട്ട് ചെയ്തു.റിഹാനയുടെ ബാക്കി സമ്പത്ത് സാവേജ് എക്സ് ഫെന്റി ലിംഗറി കമ്പനിയുടെ ഓഹരിയിൽനിന്നും ഗായികയായും നടിയായുമുള്ള അവരുടെ വരുമാനത്തിൽ നിന്നുമാണ്  വരുന്നതെന്നും മാസിക പറയുന്നു.

Comments

Leave a Comment