കേരളത്തിൽ 24 മണിക്കൂറിനിടെ 11,050 പേർ പനി ബാധിച്ച് ആശുപത്രിയിലെത്തി; 159 പേർക്ക് ഡെങ്കിപ്പനി, 42 പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു ; 3 പനി മരണം.
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം അതിരൂക്ഷമായി തുടരുന്നു. 3 പേർ കൂടി ഇന്ന് പനി ബാധിച്ച് മരിച്ചു.
ആരോഗ്യവകുപ്പ് പുറത്തുവിട്ട പനിബാധിതരുടെ രോഗ വിവര കണക്കുകൾ പ്രകാരം കേരളത്തിൽ 24 മണിക്കൂറിനിടെ പനി ബാധിച്ച് ആശുപത്രിയിലെത്തിയ 11,050 പേരിൽ 159 പേർക്കാണ് ഡെങ്കിപ്പനി സ്ഥീകരിച്ചത്. 42 പേർക്ക് എച്ച് 1 എൻ1 ഉം സ്ഥിരീകരിച്ചു.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് 493 പേർക്ക് ഡെങ്കിപ്പനിയും, 158 പേർക്ക് എച്ച് 1 എൻ1 ഉം സ്ഥിരീകരിച്ചിരുന്നു.
എല്ലാവരും കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്ന് മുന്നറിയിപ്പ് നൽകിയ ആരോഗ്യപ്രവർത്തകർ രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ സ്വയം ചികിത്സ ഒഴിവാക്കണമെന്നും കൃത്യമായ ചികിത്സ തേടണമെന്നും പറഞ്ഞിട്ടുണ്ട്.
Comments