5000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ഇനി വിരലടയാളമോ ഫേസ് ഐഡിയോ മതി
ഐസിഐസിഐ ബാങ്കിന്‍റെ മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ ഐമൊബൈലിലൂടെയുള്ള യുപിഐ ഇടപാടുകള്‍ക്കായി ബയോമെട്രിക് ഒതന്‍റിക്കേഷന്‍ സംവിധാനം അവതരിപ്പിച്ചു.
വിരലടയാളമോ ഫേസ് റെക്കഗ്നിഷനോ ഉപയോഗിച്ച് 5000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താം. എന്നാല്‍ 5000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് നിലവിലുള്ള യുപിഐ പിന്‍ ഉപയോഗിക്കണം.
ബയോമെട്രിക് സംവിധാനം അവതരിപ്പിക്കുന്നതിലൂടെ വേഗത്തിലുള്ള പണമിടപാടുകളും കൂടുതല്‍ സുരക്ഷയും ഉറപ്പാക്കാന്‍ സാധിക്കും. പ്രധാനമായും പൊതുസ്ഥലങ്ങളില്‍ വെച്ച് പണമിടപാടുകള്‍ നടത്തുമ്പോള്‍ മറ്റുള്ളവര്‍ പിന്‍ നമ്പര്‍ കാണാനുള്ള സാധ്യത ഇതിലൂടെ ഒഴിവാക്കാം. വ്യക്തികള്‍ തമ്മിലുള്ള പണമിടപാടുകള്‍, കടകളിലെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തുള്ള പേയ്മെന്‍റുകള്‍, ഓണ്‍ലൈന്‍ പേയ്മെന്‍റുകള്‍ എന്നിവയ്ക്കെല്ലാം ഇനി ബയോമെട്രിക് രീതി ഉപയോഗിക്കാം.
ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് എപ്പോഴും മുന്‍ഗണന നല്‍കുന്നു. അതിന്‍റെ ഭാഗമായി അവര്‍ക്ക് അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നു. നിലവിലെ നിയന്ത്രണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് ബയോമെട്രിക് ഒതന്‍റിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടപാടുകള്‍ ഉറപ്പാക്കുന്നു. ഐമൊബൈല്‍ ആപ്പില്‍ ഫോണിലെ തന്നെ ബയോമെട്രിക് സംവിധാനം പ്രയോജനപ്പെടുത്തുന്നതിലൂടെ ഇടപാടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ ഉപയോഗം ലളിതമാക്കാനുമാണ് ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം പിന്‍ അടിസ്ഥാനത്തിലുള്ളതോ ബയോമെട്രിക് അടിസ്ഥാനത്തിലുള്ളതോ ആയ രീതികള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടായിരിക്കുമെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് പറഞ്ഞു.
ഐമൊബൈല്‍ ആപ്പിന്‍റെ ആന്‍ഡ്രോയിഡ് പതിപ്പ് വി30-ലും, ഐഒഎസ് പതിപ്പ് വി28.2-ലും ഈ പുതിയ സംവിധാനം ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് വിരലടയാളം ഉപയോഗിച്ചും, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഫേസ് റെക്കഗ്നിഷന്‍ ഉപയോഗിച്ചും ഇടപാടുകള്‍ നടത്താവുന്നതാണ്.
ഐമൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ലളിതമായ ഏതാനും സ്റ്റെപ്പുകളിലൂടെ ബയോമെട്രിക് സംവിധാനം ഉപയോഗിക്കാം:
# ഐമൊബൈല്‍ ആപ്പില്‍ ലോഗിന്‍ ചെയ്യുക
# യുപിഐ പേയ്മെന്‍റ്സ് എന്നതില്‍ ക്ലിക്ക് ചെയ്ത ശേഷം യുപിഐ
സെറ്റിങ്സ് തിരഞ്ഞെടുക്കുക
# ബയോമെട്രിക് സംവിധാനം ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന അക്കൗണ്ട്
നമ്പര്‍ തിരഞ്ഞെടുക്കുക
# യൂസ് ബയോമെട്രിക് ഫോര്‍ പേയ്മെന്‍റ്സ് എന്നു തിരഞ്ഞെടുത്ത ശേഷം
പ്രൊസീഡ് ബട്ടണ്‍ അമര്‍ത്തുക
# സ്ഥിരീകരണത്തിനായി നിങ്ങളുടെ യുപിഐ പിന്‍ നല്‍കുക.
# ഫോണിലെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് ഓതന്‍റിക്കേഷന്‍
പൂര്‍ത്തിയാക്കുക
ഐമൊബൈലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുമായി ഗൂഗിള്‍ പ്ലേ സ്റ്റോറോ, ആപ്പിള്‍ ആപ്പ് സ്റ്റോറോ സന്ദര്‍ശിക്കുക.
Content : ICICI Bank introduces biometric system for UPI transactions. Fingerprint or Face ID now sufficient for UPI transactions up to Rs 5000. This new feature is available on the Android version of the iMobile app v30 and iOS version v28.2. Android users can make transactions using their fingerprints, while iOS users can use facial recognition.








1.png)


Comments