എൽ ജി(LG) ക്ക് 10 ലക്ഷം എസികളുടെ റെക്കോർഡ് വില്പന

LG Records One million AC Sales

കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ വേനൽക്കാല തുടക്കമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.

2026-27 സാമ്പത്തിക വർഷത്തിൻറെ ആദ്യ പാദത്തിൽ എൽജി ഇലക്ട്രോണിക്സ് ഇന്ത്യ 10 ലക്ഷം എയർ കണ്ടീഷണറുകളുടെ റെക്കോർഡ് വിൽപ്പന കൈവരിച്ച് ഇന്ത്യൻ എസി വിപണിയിലെ മുന്നേറ്റം കൂടുതൽ ഉറപ്പിച്ചു.

കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ വേനൽക്കാല തുടക്കമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. മികച്ച നിർവഹണ ശേഷി, കാര്യക്ഷമമായ വിതരണ ശൃംഖല, പുതിയ ബി.ഇ.ഇ സ്റ്റാർ റേറ്റഡ് മോഡലുകളുടെ നേരത്തെയുള്ള ലോഞ്ച്, ഐസിസി വേൾഡ് കപ്പ് കാലയളവിലെ മാർക്കറ്റിംഗ് ക്യാമ്പെയിൻ എന്നിവ ഈ വിജയത്തിന് പ്രധാന കാരണങ്ങളായി. 

ഈ നേട്ടം ഉപഭോക്താക്കളുടെ വിശ്വാസത്തിൻറെയും കമ്പനിയുടെ പ്രതിബദ്ധതയുടെയും തെളിവാണെന്ന് മാനേജിംഗ്  ഡയറക്ടർ ഹോംഗ് ജൂ ജോൺ പറഞ്ഞു. വിവിധ ഉപഭോക്തൃ ആവശ്യങ്ങൾ ലക്ഷ്യമിട്ട് അവതരിപ്പിച്ച എസൻഷ്യൽ സീരീസ് ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന എസി ശ്രേണികളും ഈ റെക്കോർഡ് പ്രകടനത്തിന് പിന്തുണയായിട്ടുള്ളതായും വിലയിരുത്തപ്പെടുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

നവീകരണം, ലോക്കലൈസേഷൻ, വിതരണ ശൃംഖല എന്നിവയിൽ നിക്ഷേപം തുടരുന്നതിനൊപ്പം ശ്രീ സിറ്റിയിലെ നിർമ്മാണ സൗകര്യം വിപുലീകരിച്ചുകൊണ്ട് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയോടുള്ള പ്രതിബദ്ധതയും എൽജി ശക്തിപ്പെടുത്തും. 

Summary : LG Records One million AC Sales.This achievement is considered the strongest start to the summer in the company's history. Managing Director Hong Ju John said that this achievement is a testament to the trust of customers and the company's commitment. He noted that the diverse AC ranges, including the Essential Series, introduced to target various customer needs, have also supported and are appreciated for this record performance.


Comments

    Leave a Comment