മൈജി ഓണം മാസ്സ് ഓണം സീസൺ 2 തുടങ്ങി : ഓരോ ദിവസവും ഓരോ ലക്ഷാധിപതി.

MyG Onam Mass Onam Season 2 Begins

15 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമായി മൈജിയുടെ ഓണം സ്‌കീം. കേരളത്തിലെ ഏത് മൈജി ഷോറൂമിൽ നിന്നും ഉപഭോക്താക്കൾക്ക് പ്രൊഡക്ടുകൾ സെലക്ട് ചെയ്യാം. ആവശ്യപ്പെടുന്ന സ്ഥലത്ത് പ്രോഡക്റ്റ് ഡെലിവറി ചെയ്യും.

15 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമായി 45 ദിവസം നീണ്ടുനിൽക്കുന്ന മൈജിയുടെ ഓണം സ്കീമിന് തുടക്കമായി. 

ഓണം സ്കീമിന്റെ ഭാഗമായി ഓഗസ്റ്റ് 17 ന് ആരംഭിക്കുന്ന ലക്കി ഡ്രോ കോണ്ടെസ്റ്റ് സെപ്റ്റംബർ 30 വരെയുള്ള 45 ദിവസം നീണ്ടുനിൽക്കും. എല്ലാ വിജയികളെയും 45 ദിവസത്തിനുള്ളിൽ നറുക്കെടിപ്പിലൂടെ തിരഞ്ഞെടുക്കുമെന്ന ഗ്യാരണ്ടിയാണ് മൈജിയുടെ ഓണം ക്യാമ്പയിനെ വ്യത്യസ്തമാക്കുന്നത്. 

എല്ലാ പർച്ചേസിനൊപ്പവും സുനിശ്ചിത സമ്മാനങ്ങളും ഉറപ്പായ ഡിസ്കൗണ്ടുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. കേരളത്തിലെ ഏത് മൈജി ഷോറൂമിൽ നിന്നും ഉപഭോക്താക്കൾക്ക് പ്രൊഡക്ടുകൾ സെലക്ട് ചെയ്യാം. നിങ്ങൾ ആവശ്യപ്പെടുന്ന സ്ഥലത്ത് പ്രോഡക്റ്റ് ഡെലിവറി ചെയ്യുന്നതാണ്.

ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ഒരു ലക്ഷം ലഭിക്കുന്നുവെന്നതാണ് ഓണം സ്കീമിന്റെ ഏറ്റവും വലിയ ആകർഷണം. 45 ദിവസങ്ങളിലായി 45 പേർക്കാണ് ഒരു ലക്ഷം രൂപ വീതം ലഭിക്കുക. ഇതുകൂടാതെ ഡിജിറ്റൽ ഗാഡ്ജറ്റുകളും ഹോം അപ്ലയൻസസും സമ്മാനമായി നേടാനും അവസരവുമുണ്ട്.

മെഗാ സമ്മാനമായി അഞ്ചു ഭാഗ്യശാലികൾക്ക് നറുക്കെടുപ്പിലൂടെ കാർ ലഭിക്കും. കൂടാതെ 100 പേർക്ക് ഹോണ്ട ആക്ടീവയും 100 പേർക്ക് ഇന്റർനാഷണൽ ട്രിപ്പും 100 പേർക്ക് റിസോർട്ട് വെക്കേഷനും ഉൾപ്പെടെ സമ്മാനങ്ങളുടെ നീണ്ടനിരയാണ് മൈജി ഒരുക്കിയിരിക്കുന്നത്. 

ബ്രാൻഡുകൾ നൽകുന്ന സ്പെഷ്യൽ ഓഫറുകളും പർച്ചേസുകൾക്ക് അനുസരിച്ച് നൽകുന്ന സുനിശ്ചിത സമ്മാനങ്ങളും ഇതോടൊപ്പം ഈ ഓണക്കാലത്ത് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണ്. കൂടാതെ പ്രൊഡക്ടുകൾക്ക് മികച്ച ഡിസ്കൗണ്ടും ഷോറൂമുകളിൽ ലഭിക്കും. ട്രസ്റ്റഡ് ഫിനാൻഷ്യൽ പാർട്ട്നേഴ്സുമായി ചേർന്ന് ഒരുക്കിയിട്ടുള്ള വിപുലമായ ഓണം സ്പെഷ്യൽ ഇ.എം.ഐ സ്കീമിലൂടെ ഉപഭോക്താക്കൾക്ക് പ്രൊഡക്ടുകൾ സ്വന്തമാക്കാനുള്ള സൗകര്യവുമുണ്ട്.

സ്മാർട്ഫോൺ, ലാപ്ടോപ്പ്, ടാബ്ലറ്റ്, വാഷിംഗ് മെഷീൻ, റെഫ്രിജറേറ്റർ, ആക്സസറീസ്, കിച്ചൺ അപ്ലയൻസുകൾ, സ്മോൾ അപ്ലയൻസുകൾ, ക്രോക്കറി, ഐ.ടി പ്രൊഡക്ടുകൾ തുടങ്ങിയ എവിടെയും നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം മൈജിയിൽ ഏറ്റവും വിലക്കുറവിൽ ലഭിക്കും. ഇഷ്ടമുള്ളതെല്ലാം അനായാസം വാങ്ങാൻ കഴിയുന്ന മൈജിയുടെ അതിവേഗ ഫിനാൻസ് സൗകര്യം, പ്രൊഡക്ടുകൾക്കു അധിക പരിരക്ഷ നൽകുന്ന മൈജി എക്സ്ട്രാ വാറന്റി തുടങ്ങിയ മൂല്യവർദ്ധിത സേവനങ്ങൾ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും ലഭ്യമാണ്. ഐഫോൺ, ഐപാഡ് ഉൾപ്പെടെയുള്ള പ്രൊഡക്ടുകൾക്കു ഹൈടെക് റിപ്പയർ & സർവീസ് ഉറപ്പുനൽകുന്ന മൈജി കെയറും എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലുണ്ട്. 

കഴിഞ്ഞ വർഷത്തെ മൈജി ഓണം മാസ്സ് ഓണം സീസൺ 1 ന് ലഭിച്ച വൻ സ്വീകരണമാണ് ദിവസേന ഒരാൾക്ക് ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന വമ്പൻ സമ്മാനങ്ങൾ നൽകുവാൻ മൈജിയെ പ്രേരിപ്പിച്ചത്. 100 ലധികം ഷോറൂമുകളിലേക്ക് പ്രൊഡക്ടുകൾ ബൾക്ക് പർച്ചേസ് നടത്തുമ്പോൾ ലഭ്യമാകുന്ന അധിക ലാഭമാണ് ഇത്രയും മികച്ച ഓഫറുകൾ ഒരുക്കാൻ മൈജിയെ സഹായിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഉപഭോക്താക്കൾ ആഗ്രഹിക്കുന്നത് അറിഞ്ഞു നൽകിയതുകൊണ്ടാണ് 100 ൽ പരം ഷോറൂമുകളുമായി മൈജി മുന്നേറുന്നത്. 18 ലേറെ വർഷങ്ങളിലായി ഉപഭോക്താക്കൾ നൽകിയ പിന്തുണയ്ക്ക് അവരോടുള്ള നന്ദി അവർക്ക് ഉപകരിക്കുന്ന തരത്തിൽ തിരിച്ച് നൽകുക എന്നതാണ് ഇത്തരം ഓഫറുകളിലൂടെ മൈജി ഉദ്ദേശിക്കുന്നത്.

(മുന്നറിയിപ്പ് : ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക)

Comments

    Leave a Comment