2035 മുതൽ പുതിയ ഫോസിൽ ഇന്ധന കാറുകൾക്ക് നിരോധനം

 2035 മുതൽ പുതിയ ഫോസിൽ ഇന്ധന കാറുകൾക്ക് നിരോധനം

2035 മുതൽ പുതിയ ഫോസിൽ ഇന്ധന കാറുകൾക്ക് നിരോധനം

യൂറോപ്യൻ യൂണിയൻ 2035 മുതൽ പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിരോധിക്കാൻ നിർദ്ദേശിച്ചു.ആഗോളതാപനത്തെ ചെറുക്കുന്നതിനുള്ള വിശാലമായ പാക്കേജിന്റെ ഭാഗമായി സീറോ എമിഷൻ ഇലക്ട്രിക് വാഹനങ്ങളിലേക്ക് (ഇവി) മാറുന്നത് വേഗത്തിലാക്കുകയാണ് ലക്‌ഷ്യം.

2030 ഓടെ കാറുകളിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡിന്റെ  പുറംതള്ളൽ 55 ശതമാനം കുറയ്ക്കാൻ ഇ.യു. എക്സിക്യൂട്ടീവ്, യൂറോപ്യൻ കമ്മീഷൻ എന്നിവർ നിർദ്ദേശിച്ചു. മാത്രമല്ല 2035 ഓടെ കാർബൺ ഡൈ ഓക്സൈഡിന്റെ  പുറംതള്ളൽ 100 ശതമാനം വെട്ടിക്കുറയ്ക്കാനും ഇത് നിർദ്ദേശിച്ചു, ഇത് 27 രാജ്യങ്ങളുടെ കൂട്ടമായ യൂറോപ്പ്യൻ യൂണിയനിൽ പുതിയ ഫോസിൽ ഇന്ധന-പവർ വാഹനങ്ങൾ വിൽക്കുന്നത് അസാധ്യമാക്കുന്നു.

യൂറോപ്യൻ കാർ വ്യവസായ അസോസിയേഷൻ ഒരു നിർദ്ദിഷ്ട സാങ്കേതികവിദ്യ നിരോധിക്കുന്നത് യുക്തിസഹമായ മാർഗമല്ലെന്ന് അഭിപ്രായപ്പെട്ടു. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം മറ്റാരും പ്രതീക്ഷിച്ചതിലും വളരെ വേഗത്തിലാണ്,എന്നാൽ അതിനായി ശരിയായ ആനുകൂല്യങ്ങൾ സൃഷ്ടിക്കാനുള്ള ബാധ്യത ഞങ്ങൾക്കാണ് എന്ന് യൂറോപ്യൻ യൂണിയന്റെ കാലാവസ്ഥാ വ്യതിയാന പൊലീസിന്റെ തലവൻ ഫ്രാൻസ് ടിമ്മർമാൻ പറഞ്ഞു.അതിനാൽ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ഉണ്ടായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

Comments

Leave a Comment