സ്‌പൈനൽ മസ്‌കുലാർ അട്രോഫിയെ പ്രതിരോധിക്കാൻ നൂതന ചികിത്സാരീതിയുമായി ക്രാഫ്റ്റ് ഹോസ്‌പിറ്റൽ
കൊച്ചി: അപൂർവ ന്യൂറോമസ്‌കുലാർ ഡിസോർഡറായ സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്എംഎ) രോഗഭീതിയിലായ കേരളത്തിന് ആശ്വാസമാവുകയാണ് കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെന്റർ. ജനങ്ങളുടെ കൂട്ടായ സഹകരണത്തോടെ 18 കോടി രൂപ എസ്എംഎ ബാധിച്ച ഒന്നര വയസ്സുകാരനുവേണ്ടി ഇതിനോടകം സംസ്ഥാനത്ത് സമാഹരിച്ചു. ഇത്തരത്തിലുള്ള മറ്റു കേസുകളും നിലനിൽക്കുന്ന സാഹചര്യത്തിൽ, എസ്എം എയെ എങ്ങനെ പ്രതിരോധിക്കാം അല്ലെങ്കിൽ ഇതുപോലുള്ള രോഗങ്ങൾ വരുന്നത് എങ്ങനെ തടയാം എന്നതിനുദാഹരണമാവുകയാണ് ക്രാഫ്റ്റ് ഹോസ്‌പിറ്റൽ. രോഗം വരുന്നതിനു മുൻപ് തന്നെ രോഗാവസ്ഥ കണ്ടെത്തി പ്രതിരോധിക്കുന്നതിനുള്ള ചികിത്സാ സംവിധാനമാണ് കഴിഞ്ഞ പത്തു വർഷമായി കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ഹോസ്‌പിറ്റലിൽ വിജയകരമായി നടത്തിവരുന്ന ത്. ജനിറ്റിക് കൗൺസിലിങ്, ജനിറ്റിക് സ്‌ക്രീനിങ്, ജനിറ്റിക് ഡയഗണോസ്റ്റിക് ടെസ്റ്റ് എന്നീ മാർഗങ്ങളിലൂടെ എസ്എംഎയെ തടയുന്ന രീതിയിലാണ് ക്രാഫ്റ്റ് ഹോസ്‌പിറ്റലിലെ നൂതന ചികിത്സാരീതി.
ദമ്പതികളെയും കുഞ്ഞുങ്ങളെയും സ്‌ക്രീനിങ് ചെയ്യുക വഴി വ്യക്തിയുടെ മൂന്നു ദശലക്ഷം ജോഡി ഡിഎൻഎയെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭ്യമാകും വിധം ടെക്‌നോളജി വളർന്നിട്ടുണ്ട്. വിവാഹത്തിന് മുൻപോ, ശേഷമോ, കുഞ്ഞിനായി ശ്രമിക്കുന്നതിനു മുൻപോ, പ്രീഇംപ്ലാന്റേഷൻ ജനിറ്റിക് ടെസ്റ്റിലൂടെ രോഗ സാധ്യത കണ്ടെത്താൻ കഴിയുകയും ജനിതക തകരാറുകളോടെ കുഞ്ഞ് ജനിച്ചു കഴിഞ്ഞാലും ഭാവി ഗർഭാവസ്ഥയിൽ അത് ആവർത്തിക്കാതെ ഇരിക്കാൻ ഇതു വഴി സാധിക്കുകയും ചെയ്യുന്നു..
“സംസ്ഥാനത്ത് എസ്എംഎ കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഏറെ ദൗർഭാഗ്യകരമാണ്. 102 കേസുകളാണ് ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്, അതിൽതന്നെ ചെറിയൊരു ശതമാനം കുട്ടികൾക്ക് മാത്രമാണ് ചികിത്സ കിട്ടിയിട്ടുള്ളതും. ഇതുകൂടാതെ, റിപ്പോർട്ട് ചെയ്യപ്പെടാതെ നിരവധി കുഞ്ഞുങ്ങൾ മരിച്ച സാഹചര്യവും ഉണ്ടായിട്ടുണ്ട്. താങ്ങാനാകാത്ത ചികിത്സാ ചെലവാണ് സാധാരണക്കാരെ തളർത്തുന്ന മറ്റൊരു ഘടകം. എന്നാൽ, ശരിയായ സാങ്കേതികവിദ്യയുടെയും സാങ്കേതികത്വത്തിന്റെയും സഹായത്താൽ സമൂഹത്തിൽ നിന്നും കുടുംബങ്ങളിൽ നിന്നും ഇത്തരം ജനിതക രോഗങ്ങളെ ഉന്മൂലനം ചെയ്യാൻ കഴിയും. എസ്എംഎയെ നേരിടാൻ സാമ്പത്തികമുള്ള കുടുംബങ്ങൾ പോലും വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ ഇത്തരം പ്രതിരോധങ്ങൾ മാത്രമാണ് ഏക മാർഗം”, എന്ന് ക്രാഫ്റ്റ് ഹോസ്പിറ്റൽ റിപ്രൊഡക്റ്റീവ് മെഡിസിനിലെ ചീഫ് കൺസൾട്ടന്റും ഡയറക്റ്ററുമായ ഡോ. നൗഷിൻ അബ്ദുൽ മജീദ് പറഞ്ഞു
പൊതുവെ സ്‌പൈനൽ മസ്‌കുലാർ അട്രോഫി രോഗത്തെ സംബന്ധിച്ച് കേരളത്തിലെ ദമ്പതിമാർ ബോധവാന്മാരല്ല. കുഞ്ഞ് ജനിച്ച് രോഗം വന്നതിനു ശേഷമോ അല്ലെങ്കിൽ അവരുടെ എസ്എംഎ കാരിയർ സ്ക്രീനിങ് ടെസ്റ്റ് പോസിറ്റീവ് ആകുമ്പോൾ മാത്രമാണ് പലരും ഇക്കാര്യത്തെ കുറിച്ച് ചിന്തിക്കുന്നത്. പ്രീഇംപ്ലാന്റേഷൻ ജനിറ്റിക് ടെസ്റ്റിലൂടെ (പിജിടി) മൂന്നു ദമ്പതികളെയാണ് എസ്എംഎയിൽ നിന്നും ക്രാഫ്റ്റ് ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെന്റർ സംരക്ഷിച്ചത്. ഐവിഎഫ് പിജിടി-എം ട്രീറ്റ്‌മെന്റിലൂടെ കാരിയർ സ്റ്റാറ്റസ് കണ്ടെത്തുക വഴി രോഗമുക്തമായ ഭ്രൂണത്തെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുവാനും ഇതോടെ സ്‌പൈനൽ മസ്‌കുലാർ അട്രോഫി അടുത്ത തലമുറകളിൽ നിന്നു കൂടി ഉന്മൂലനം ചെയ്യാന്‍ സാധിച്ചുവെന്നും ക്രാഫ്റ്റ് ഹോസ്‌പിറ്റൽ അധികൃതർ അറിയിച്ചു.
“പ്രീഇംപ്ലാന്റേഷൻ ചിലവേറിയതാണ്. എന്നാൽ രോഗം വന്നതിനു ശേഷമുള്ള ചികിത്സാ ചെലവിനേക്കാൾ എത്രയോ ഭേദമാണിത്. എസ്എംഎയെ പോലുള്ള ജനിതക രോഗങ്ങൾക്കുള്ള മികച്ച ചികിത്സ വിദേശരാജ്യങ്ങളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ക്രാഫ്റ്റ് ഹോസ്‌പിറ്റൽ കഴിഞ്ഞ പത്തു വർഷമായി ഇത്തരം ചികിത്സകൾ വിജയകരമായി ചെയ്തു വരുന്നുണ്ടെന്ന് ക്രാഫ്റ്റ് ഹോസ്പിറ്റൽ-മെഡിക്കൽ സൂപ്രണ്ട് ഡോ. അബ്ദുൽ മജീദ് പറഞ്ഞു. എസ്എംഎയെ കൂടാതെ പ്രീഇംപ്ലാന്റേഷൻ ജനിറ്റിക് ടെസ്റ്റിലൂടെ, തലസീമിയ, സിട്രുള്ളിനെമിയ, ടേ-സാച്ചസ്, ഡ്യൂചെൻ മസ്കുലാർ ഡിസ്ട്രോഫി തുടങ്ങിയ അസുഖങ്ങളെയും പ്രതിരോധിക്കാൻ ക്രാഫ്റ്റ് ഹോസ്പിറ്റലിലെ ചികിത്സാരീതികൾക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ദമ്പതികളെയും കുഞ്ഞുങ്ങളെയും സ്ക്രീനിങ് ചെയ്യുകവഴി ഇത്തരത്തിലുള്ള മാരക രോഗങ്ങളെ തടയാൻ നമുക്ക് സാധിക്കും. മുൻകൂട്ടിയുള്ള ഇത്തരം ജനിതക പരിശോധനകളിലൂടെ ഭാവി ഗർഭാവസ്ഥയിലെ ജനിത തകരാറുകളെ കണ്ടെത്തുന്നതിനോടൊപ്പം ആരോഗ്യമുള്ള കുഞ്ഞിന് പിന്നീട് ജന്മം നൽകുവാനും ഇത് സഹായിക്കും. ജനിത തകരാറുള്ള സഫിയ റഹ്മത്തുള്ള എന്ന യുവതിയുടെ ചികിത്സാ റെക്കോഡുകൾ ഇതിനുദാഹരണമാണ്. ഇവർക്ക് എസ്എംഎ ബാധിച്ച കുഞ്ഞുണ്ടാകുകയും എട്ടു മാസം പ്രായമായപ്പോൾ കുഞ്ഞ് മരിക്കുകയും ചെയ്തു. രണ്ടാമത് ഗർഭം ധരിച്ചെങ്കിലും 16 ആഴ്ചയിൽ തന്നെ രോഗം കണ്ടെത്തി ഗർഭം അലസിപ്പിച്ചു. തുടർന്നാണ് ഇവർ ക്രാഫ്റ്റ് ഹോസ്പിറ്റലിൽ എത്തിയത്. ഇവർക്ക് ഐവിഎഫ് ഐസിഎസ്‌ഐ & പിജിടി-എം ചികിത്സാമാർഗങ്ങൾ ഉപദേശിച്ചു. തുടർന്നുണ്ടായ ഗർഭത്തിലൂടെ എസ്എംഐ വിമുക്തയായ കുഞ്ഞിനെ പ്രസവിക്കാൻ ഇവർക്കായി. കുഞ്ഞിനിപ്പോൾ ഒന്നരവയസായി പൂർണ്ണ ആരോഗ്യവാനായിരിക്കുന്നു”, ക്രാഫ്റ്റ് ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ ജനിറ്റിസിസ്റ്റ് ഡോ. റിതു ഹരി തന്റെ അനുഭവം പങ്കിട്ടു.
ക്രാഫ്റ്റ് ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെന്റർ
സംസ്ഥാനത്ത് വന്ധ്യതാ ചികിത്സാരംഗത്ത് നൂതനവും സമഗ്രവുമായ ചികിത്സ പ്രദാനം ചെയ്യുന്ന സ്ഥാപനമാണ് കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെന്റർ. ഗുണമേന്മയോടെ ധാർമികതയിൽ വിട്ടുവീഴ്ചയില്ലാത്ത വന്ധ്യതാ ചികിത്സയാണ് ക്രാഫ്റ്റ് ഹോസ്പിറ്റലിന്റേത്. ഇതിനോടകം 55,000 ലധികം ദമ്പതികൾക്ക് കുഞ്ഞുങ്ങളെ സമ്മാനിച്ച ചരിത്രമാണ് ക്രാഫ്റ്റ് ഹോസ്പിറ്റലിനുള്ളത്. വന്ധ്യതാ ചികിത്സാ രംഗത്തെ ഒരു ഗവേഷണ സ്ഥാപനം കൂടിയാണിത്. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഗൈനക്കോളജി ആൻഡ് ഒബ്‌സ്‌റ്റെട്രിക്‌സ്, ഇൻഫെർട്ടിലിറ്റി, പീഡിയാട്രിക്സ് എംബ്രിയോളജി, മെഡിക്കൽ ജനിറ്റിക്സ് & പിജിഡി, ലാപ്പറോസ്കോപ്പിക് സർജറി, നിയോനറ്റോളജി (ലെവൽ-4), യൂറോളജി, ഫീറ്റൽ മെഡിസിൻ, പീഡിയാട്രിക് സർജറി, ഡയഗണോസ്റ്റിക് ഇമേജിങ് എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളുള്ള സംസ്ഥാനത്തെ തന്നെ അപൂർവം ആശുപത്രികളിലൊന്നാണ് ക്രാഫ്റ്റ് ഹോസ്പിറ്റൽ.
Comments