100 ലക്ഷം കോടി രൂപയുടെ പ്രധാനമന്ത്രി ഗതിശക്തി സംരംഭം മോദി ഞായറാഴ്ച പ്രഖ്യാപിച്ചു.രാജ്യത്തെ യുവാക്കൾക
ഇന്ത്യയുടെ 75 -ാമത് സ്വാതന്ത്ര്യദിനത്തിൽ ആധുനികവൽക്കരണത്തിനൊപ്പം സമഗ്രമായ അടിസ്ഥാന സൗകര്യവികസനത്തിനും നാം ഒരു സമഗ്ര സമീപനം സ്വീകരിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ ലക്ഷ്യത്തിലേക്കായി 100 ലക്ഷം കോടി രൂപയുടെ പ്രധാനമന്ത്രി ഗതിശക്തി സംരംഭവും പ്രഖ്യാപിച്ചു
ഗതിശക്തി-ദേശീയ മാസ്റ്റർ പ്ലാൻ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതി രാജ്യത്തെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സമഗ്രമായ അടിസ്ഥാന സൗകര്യവികസനത്തിന് സഹായിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Comments