വില കുറയുമ്പോൾ വീണ്ടും വാങ്ങിക്കുകയും പിന്നീട് വിൽക്കുകയും ചെയ്യുന്ന പ്രവണത കൂടുതലായതിനാൽ വിലനിലവാരത്തിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾക്ക് സാധ്യത കുറവാണ്.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു.
ഇന്ന് സ്വര്‍ണ വില ഗ്രാമിന് 75 രൂപ വർദ്ധിച്ച് 6715 രൂപയും, പവന് 600 രൂപ വർദ്ധിച്ചു 53,720 രൂപയുമായി മാറി. 18 കാരറ്റ് സ്വർണ്ണത്തിൻറെ വിലയും വർദ്ധിച്ച് 5590 രൂപയായി മാറി.
അന്താരാഷ്ട്ര തലത്തിൽ ഇന്നത്തെ സ്വർണ്ണവില 2361 ഡോളറാണ്.ഇന്നത്തെ ഡോളർ - രൂപ വിനിമയ നിരക്ക് 83.57 ആണ്.
24 കാരറ്റ് സ്വർണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 73 ലക്ഷം രൂപയായി വർധിച്ചിട്ടുണ്ട്. ഏതു കുറവിലും വാങ്ങിക്കുന്ന നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുത്ത് വിൽക്കുകയും, പിന്നീട് 30-40 ഡോളർ കുറയുമ്പോൾ വീണ്ടും വാങ്ങിക്കുകയും ചെയ്യുന്ന പ്രവണത കൂടുതലായതിനാൽ വിലനിലവാരം വലുതായി കുറയുന്നില്ല. സാങ്കേതികമായി സ്വർണ്ണവില ഇപ്പോഴും ബുള്ളിഷ് ട്രെൻഡിലാണ്.
സ്വർണ്ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളായ അമേരിക്കൻ സമ്പദ്ഘടനയുടെ പ്രശ്നങ്ങൾ, പലിശ നിരക്ക് സംബന്ധിച്ച വാർത്തകൾ, ചൈനീസ് സെൻട്രൽ ബാങ്കിന്റെ വാങ്ങൽ നിർത്തിവെച്ചത് തുടങ്ങിയ ഒന്നും നിലവിൽ സ്വർണ്ണത്തിന്റെ വിലയിൽ കാര്യമായ സ്വാധീനം ചെലുത്തിന്നില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
സാങ്കേതികമായി 2350 ഡോളറിനു മുകളിൽ നിൽക്കുന്ന സ്വർണ്ണവില 2375-85 ലെക്ക് നീങ്ങാനും 2350 ൽ താഴെ 2336 - 20 ലെവലിലെക്ക് കുറയാനും സാധ്യതയുണ്ട്.
കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന വില സ്വർണത്തിന് രഹപ്പെടുത്തിയത് 2024 മെയ് 20-ന് ആണ് അന്ന് ഒരു പവന് (8 ഗ്രാം / 22 കാരറ്റ്) 55,120 രൂപയായിരുന്നു വില.
Comments