പ്രമ ഇന്ത്യയുടെ ബ്രാൻഡ് സ്റ്റോർ കൊച്ചിയിൽ

Prama India brand store in Kochi പ്രമ ഇന്ത്യയുടെ ആദ്യ ബ്രാൻഡ് ഷോറൂമിൻറെ ഉദ്ഘാടനം കൊച്ചിയിൽ പ്രമാ ഇന്ത്യ എം ഡിയും സി.ഇ.ഒ യുമായ ആശിഷ് പി. ധകാൻ നിർവ്വഹിച്ചു. ഒക്സോലാബ് സി.ഇ.ഒ അബ്ദുള്ള ഖാൻ സമീപം

പങ്കാളിയായ ഓക്സോലാബുമായി സഹകരിച്ചുകൊണ്ടാണ് പ്രമ ഇന്ത്യ തങ്ങളുടെ ആദ്യ ബ്രാൻഡ് സ്റ്റോർ കൊച്ചിയിൽ തുറന്നത്.

പ്രമ ഇന്ത്യയുടെ ആദ്യ  ബ്രാൻഡ് സ്റ്റോർ കേരളത്തിലെ കൊച്ചിയിൽ  തുറന്നു. പങ്കാളിയായ ഓക്സോലാബുമായി സഹകരിച്ചുകൊണ്ടാണ് ഈ സംരഭത്തിന് തുടക്കം കുറിച്ചത്.

വിപുലമായ വീഡിയോ സെക്യൂരിറ്റി ഉൽപ്പന്നങ്ങളും പരിഹാരങ്ങളും അവതരിപ്പിക്കുന്ന ഈ ഷോറൂമിൻറെ ഉദ്ഘാടനം പ്രമാ ഇന്ത്യ എം ഡിയും സി.ഇ.ഒ യുമായ ആശിഷ് പി. ധകാൻ നിർവ്വഹിച്ചു.  ഒക്സോലാബ് സി.ഇ.ഒ അബ്ദുള്ള ഖാനും പ്രമുഖ സുരക്ഷാ വ്യവസായികളും ചടങ്ങിൽ പങ്കെടുത്തു. 

പ്രമുഖ തദ്ദേശീയ സുരക്ഷാ, നിരീക്ഷണ ഉൽപ്പന്ന നിർമാണ കമ്പനിയാണ്  പ്രമ ഇന്ത്യ. തദ്ദേശീയമായി നിർമ്മിച്ച  സുരക്ഷാ ഉൽപ്പന്നങ്ങളുടെ വിശാലമായ ശ്രേണി കാണുന്നതിനും  പുതിയ ഉപഭോത്കൃത അനുഭവം സൃഷ്ടിക്കുന്നതിനായി സുരക്ഷാ, നിരീക്ഷണ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിതന്നെ കൊച്ചിയിലെ സ്റ്റോറിൽ ഒരുക്കിയിട്ടുണ്ട്. അത്യാധുനിക സുരക്ഷാ ഉപകരണങ്ങൾ കേരളീയർക്ക് നേരിൽ പരിചയപ്പെടുത്താനുള്ള ഒരു അവസരം കൂടിയായിരിക്കും ഈ സ്റ്റോർ. 

അടുത്ത 12 മാസത്തിനുള്ളിൽ ടയർ-1, ടയർ-2, ടയർ -3 നഗരങ്ങളിൽ ഒന്നിലധികം സ്റ്റോറുകൾ തുറക്കാനും കമ്പനി ഒരുങ്ങുകയാണെന്നും ആശിഷ് പി. ധകാനും  അബ്ദുള്ള ഖാനും പറഞ്ഞു

Comments

    Leave a Comment