രാജ്യത്തു ആദ്യമായാണ് ഒരു അരി ഉല്പാദന സ്ഥാപനത്തിന് വിദേശ രാജ്യത്തു നിന്നും ഇത്തരത്തിലുള്ളൊരു അവസരം ലഭിക്കുന്നത്.
5000 ൽ പരം ഏക്കർ സ്ഥലത്ത് നെൽകൃഷി ആരംഭിക്കാൻ രാജ്യത്തെ പ്രമുഖ അരി ഉല്ലാദകരായ പവിഴം ഗ്രൂപ്പിന് സിംബാവേ സർക്കാരിൽ നിന്നും ക്ഷണം ലഭിച്ചു.
ഇതിൻറെ ഭാഗമായി സിംബാവേ വ്യവസായ മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോഡിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം പെരുമ്പാവൂരിലെ പവിഴം അരി ഉല്പാദന ഫാക്ടറി സന്ദർശിക്കുകയും ട്രേഡ് കമ്മീഷണർ ബൈജു മോഹൻ കുമാർ ഇതു സംബന്ധിച്ച ക്ഷണപത്രം പവിഴം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എൻ പി ആന്റണിക്ക് കൈമാറുകയും ചെയ്തു. എൽദോസ് കുന്നപ്പള്ളി എംഎൽഎ, കൂവപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മായ ഉണ്ണികൃഷ്ണൻ, മെമ്പർ എം ഒ ജോസ്, പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ പി ജോർജ്,ഡയറക്ടർമാരായ റോയ് ജോർജ്, ഗോഡ് വിൻ ആൻറണി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ മട്ട അരി ഉല്പാദകരായ പവിഴം കാർഷിക മേഖലയുടെ പുരോഗതിക്കായി നടത്തുന്ന ഇടപെടലുകൾ, സംഭാവനകൾ, ഗവേഷണം എന്നിവ പരിഗണിച്ചാണ് നെൽകൃഷി ആരംഭിക്കാനായി ഗ്രൂപ്പിനെ ഞങ്ങളുടെ രാജ്യത്തേക്ക് ക്ഷണിച്ചതെന്ന് സിംബാവേ വ്യവസായ മന്ത്രി രാജേഷ് കുമാർ മോഡി അറിയിച്ചു.സിംബാവേ സർക്കാരിൻറെ ക്ഷണം സ്വീകരിച്ചതായും തുടർ ചർച്ചകളും സിംബാവേയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ നെൽവിത്ത്, മണ്ണിന് അനുയോജ്യമായ വളം, യന്ത്രങ്ങൾ തുടങ്ങിയവ സംബന്ധിച്ചുള്ള പഠനങ്ങളും ഉടനെ ആരംഭിക്കുമെന്നും അടുത്ത ആറുമാസത്തിനുള്ളിൽ നെൽകൃഷി ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചെയർമാൻ എൻ പി ജോർജ്ജും എം ഡി എൻ പി ആൻ്റണിയും പറഞ്ഞു.
രാജ്യത്തു ആദ്യമായാണ് ഒരു അരി ഉല്പാദന സ്ഥാപനത്തിന് വിദേശ രാജ്യത്തു നിന്നും ഇത്തരത്തിലുള്ളൊരു അവസരം ലഭിക്കുന്നത്.
Comments