കഴിഞ്ഞമാസം സംസ്ഥാന സർക്കാർ 1,920 കോടി രൂപ കടമെടുത്തിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും 605 കോടി രൂപ കടമെടുക്കുവാനൊരുങ്ങി സംസ്ഥാന സർക്കാർ.
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഉദ്യോഗസ്ഥർ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ട്രഷറി സേവനങ്ങൾക്ക് നാളെ (തിങ്കൾ) മുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുവാൻ സാധ്യതയുണ്ട്.
റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷനായ ‘ഇ-കുബേർ’ വഴി മാർച്ച് 11ന് കടപ്പത്രങ്ങളിറക്കിയാണ് വായ്പ എടുക്കുക. 18 വർഷത്തെ തിരിച്ചടവ് കാലാവധിയിലാണ് കേരളം വായ്പ എടുക്കുന്നതെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.
കഴിഞ്ഞമാസം 25ന് സംസ്ഥാന സർക്കാർ 1,920 കോടി രൂപ കടമെടുത്തിരുന്നു. പുതിയ വായ്പ കൂടിയെടുക്കുന്നതോടെ നടപ്പു സാമ്പത്തിക വർഷത്തെ (2024-25) മാത്രം കേരളത്തിന്റെ ആകെ കടമെടുപ്പ് 42,000 കോടി രൂപയോളമാകും.
സർക്കാരിന്റെ പൊതുകടം ഉൾപ്പെടെയുള്ള ബാധ്യതകൾ കഴിഞ്ഞ സാമ്പത്തിക വർഷ (2023-24) പ്രകാരം മാത്രം 4.15 ലക്ഷം കോടി രൂപയാണെന്ന് സിഎജി റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വയനാട് പുനരധിവാസത്തിനായി കേന്ദ്രം അനുവദിച്ച 529.5 കോടി രൂപ മാർച്ച് 31നകം ചെലവിടണമെന്നാണ് കേന്ദ്ര നിർദേശത്തിൽ ഇളവ് ആവശ്യപ്പെടുന്നതിനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ഈയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Comments