പാക്കേജ്ഡ് കുടിവെള്ള കമ്പനിയായ ക്യൂ ലൈഫ് 25 ന്റെ നിറവിൽ; മൂന്ന് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി

Q Life turns 25; Three new products launched

25 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ഈ വർഷം പദ്ധതിയുണ്ടെന്ന് നെസ്റ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ അൽത്താഫ് ജഹാംഗീർ

രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രമുഖ പാക്കേജ്ഡ് കുടിവെള്ള കമ്പനിയായ ക്യൂ ലൈഫ് കൺസ്യൂമർ പ്രോഡക്ട്സ്  മൂന്ന് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി. 

പരിസ്ഥിതി സൗഹൃദമായ ആൽക്കലൈൻ വാട്ടർ, 500 മില്ലി ഗ്ലാസ് ബോട്ടിൽ, എൻജൂസ് മാംഗോ (NJUZE Mango) ടെട്രാ പാക്കറ്റ്, ഉപ്പിട്ട നാരങ്ങ കാർബണേറ്റഡ് പാനീയമായ 'ഉപ്‌സോ' (UPSO) എന്നിങ്ങനെ പുതിയ മൂന്ന് ഉൽപ്പന്നങ്ങളാണ് വിപണിയിലെത്തിച്ചിട്ടുള്ളതെന്ന് നെസ്റ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ അൽത്താഫ് ജഹാംഗീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

25 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ഈ വർഷം പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മികച്ച കുടിവെള്ള പരിഹാരങ്ങൾ നൽകിയതിനും ഗുണനിലവാരം കാത്ത് സൂക്ഷിച്ചതിനും 2024 ൽ ബിഐഎസ് സർട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷൻ ക്യു ലൈഫ് കൺസ്യൂമർ പ്രോഡക്ട്സ് നേടിയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ സാന്നിധ്യമുള്ള ക്യൂ ലൈഫ്,
ശുദ്ധവും സുരക്ഷിതവും ഉന്മേഷദായകവുമായ പാക്കേജ്ഡ് വെള്ളവും പാനീയങ്ങളും വിതരണം ചെയ്യുന്നതിൽ തെക്കേഇന്ത്യൻ വിപണിയിൽ മുൻപിലാണ്. ഗുണനിലവാരത്തിലും നവീകരണത്തിലുമുള്ള പ്രതിബദ്ധത നിലനിർത്തിക്കൊണ്ട് തങ്ങളുടെ പോർട്ട്‌ഫോളിയോ വികസിപ്പിക്കുക എന്ന കമ്പനിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് പുതിയ മൂന്ന് ഉൽപ്പന്നങ്ങൾ വിപണിയിൽ കമ്പനി എത്തിച്ചിട്ടുള്ളത്.

25 വർഷമായി, ഗോൾഡൻ വാലി' 'എൻജൂസ് (NJUZE)' എന്നി ബ്രാൻഡുകൾ പാക്കേജുചെയ്ത പാനീയ വ്യവസായത്തിൽ വിശ്വാസത്തിന്റെയും ഗുണനിലവാരത്തിന്റെയും മികച്ച ഉദാഹരണങ്ങളാണ്. ഉപഭോക്താക്കളുടെ വിശ്വാസവും കമ്പനി വിപുലീകരണത്തിന്റെ ഭാഗവുമായാണ് പുതിയ ഉൽപ്പന്നങ്ങൾ ഞങ്ങൾ വിപണിയിലെത്തിച്ചിട്ടുള്ളത്. ഗ്ലാസ് ബോട്ടിലുകളിൽ ആൽക്കലൈൻ വെള്ളം പാക്കേജ് ചെയ്യുമ്പോൾ ഞങ്ങൾ ഉപഭോക്താക്കൾക്ക് ഒരു പ്രീമിയം അനുഭവം നൽകുന്നു. അതേസമയം ഞങ്ങളുടെ 'ടെട്രാ പായ്ക്ക് മാങ്കോ' സൗകര്യപ്രദമായ ഒരു പാക്കേജിംഗ് ഉപഭോക്താക്കൾക്ക് നൽകുന്നു. ഞങ്ങളുടെ പുതിയ 'ഉപ്‌സോ' (ഉപ്പു സോഡ) - സാൾട്ടി ലെമൺ കാർബണേറ്റഡ് ഡ്രിങ്ക് തീർച്ചയായും കേരള രുചിയുടെ തനിമ നൽകുന്ന ഒന്നാകുമെന്നും അൽത്താഫ് ജഹാംഗീർ പറഞ്ഞു.

ജനറൽ മാനേജർ പ്രദീപ് എം, സീനിയർ കോർപ്പറേറ്റ് ജനറൽ മാനേജർ, നെസ്റ്റ് ഗ്രൂപ്പ് തോമസ് എബ്രഹാം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Comments

    Leave a Comment