യു ബി ടി സംസ്ഥാന ലീഡേഴ്സ് മീറ്റിൻ്റെയും എറണാകുളം ജില്ല മെമ്പർഷിപ്പ് ക്യാമ്പയിന്റെയും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
താഴെ തട്ടിലുള്ളവരെ സേവിക്കുന്നതാണ് രാഷ്ട്രീയ പ്രവർത്തനമെന്ന് ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറേ പാർട്ടി ലോകസഭ കക്ഷി നേതാവും ഭാരതീയ കാം കാർ അഖിലേന്ത്യ പ്രസിഡൻ്റുമായ അരവിന്ദ് സാവന്ത് എം പി പറഞ്ഞു.
യു ബി ടി സംസ്ഥാന ലീഡേഴ്സ് മീറ്റിൻ്റെയും എറണാകുളം ജില്ല മെമ്പർഷിപ്പ് ക്യാമ്പയിന്റെയും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ പ്രശ്നങ്ങൾക്കും സാമൂഹ്യ സേവനത്തിനും 80 ശതമാനവും രാഷ്ട്രീയപ്രവർത്തനത്തിന് 20 ശതമാനവുമാണ് രാഷ്ട്രീയ പ്രവർത്തകർ പ്രാധാന്യം കൽപ്പിക്കേണ്ടത്.
പാവപ്പെട്ടവരെ സഹായിക്കുന്നതിനും ജനങ്ങൾക്ക് നീതി നൽകുന്നതിനും വേണ്ടിയാണ് പാർട്ടി ബിജെപി മുന്നണി വിട്ടതെന്നും അരവിന്ദ് സാവന്ത് അറിയിച്ചു. സംസ്ഥാന പ്രസിഡൻറ് സജി തുരുത്തിക്കുന്നേൽ അധ്യക്ഷനായിരുന്നു. ബി കെ എസ് ദേശീയ ജോ. സെക്രട്ടറി ദിലീപ് ജാവേദ്, സംസ്ഥാന സെക്രട്ടറി പെരിങ്ങമല അജി എന്നിവർ മുഖ്യാ പ്രഭാക്ഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ വൈ കുഞ്ഞുമോൻ, ശിവസേന തമിഴ്നാട് സ്റ്റേറ്റ് സെക്രട്ടറി മാ മുരുകൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് അജയൻ കെ ചപ്പാത്ത്, ബി കെ എസ് സംസ്ഥാന സെക്രട്ടറി വിബിൻദാസ് കടങ്ങോട്ട്, രാഷ്ട്രീയകാര്യ ചെയർമാൻ എൻ ശിവദാസൻ, ജില്ലാ പ്രസിഡൻ്റ് സുരേഷ് തേവരൻ, മീഡിയ സെക്രട്ടറി സൗഭാഗ് സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Comments