കൊച്ചി എൻ എഫ് ആർ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

Kochi NFR International Film Festival Awards announced. എൻ എഫ് ആർ ഇൻറർനാഷണൽ കൊച്ചി ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല ഹ്രസ്വ ചിത്രത്തിനുള്ള അവാർഡ് കരസ്തമാക്കിയ ''ദി ഷോ'' എന്ന ചിത്രത്തിൻറെ അണിയറ പ്രവർത്തകർക്കു മഞ്ജു വാര്യരും വെട്രിമാരനും ചേർന്ന് പുരസ്ക്കാരം സമ്മാനിക്കുന്നു. ഡോ. ജെയിൻ ജോസഫ്,സിബി മലയിൽ, ലിയോ തദ്ദേവൂസ്‌ എന്നിവർ സമീപം.

'' ദി ഷോ '' മികച്ച ഹ്രസ്വ ചിത്രം, '' സാരി ആൻറ് സ്ക്രബ് '' ഡോക്യൂമെൻററി

എൻ എഫ് ആർ ഇൻറർനാഷണൽ കൊച്ചി ഫിലിം ഫെസ്റ്റിവലിൽ '' ദി ഷോ '' ഏറ്റവും നല്ല ഹ്രസ്വ ചിത്രത്തിനുള്ള ഒരു ലക്ഷം രൂപയും ഫലകവും,പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് കരസ്തമാക്കി. മികച്ച ഡോക്യൂമെൻററിയായി '' സാരി ആൻറ് സ്ക്രബ് '' ഉം തിരഞ്ഞെടുക്കപ്പെട്ടു.

രണ്ടാമത്തെ ഹ്രസ്വ ചിത്രം ‘അൽവിഡ’ യും, ഡോക്യുമെൻററി ‘മേൽവിലാസ’വുമാണ്. ഒരു ‘വിശുദ്ധ താരാട്ട്’ എന്ന ചിത്രത്തിൻറെ സംവിധായകൻ വിനീഷ് വാസു ഏറ്റവും മികച്ച സംവിധായകൻ. ‘അൽവിഡ’’യിലെ മൃദുൽ എസ് മികച്ച ചായാഗ്രഹണത്തിനുള്ള അവാർഡ് ലഭിച്ചു. ചിത്രസംയോജനത്തിനുള്ള അവാർഡ് ‘ദി സ്പ്ളിറ്റ്’ എന്ന ചിത്രത്തിൻറെ ബോബി നിക്കോളാസും സാരി ആൻറ് സ്ക്രബിൻറെ അലൻ ഇഷാനും പങ്കിട്ടു.‘ജീവി’ എന്ന ചിത്രത്തിനലെ ധനുഷ് നയനാർക്കു മികച്ച ശബ്ദ രൂപകല്പകനുള്ള അവാർഡ് ലഭിച്ചു. ‘അൽവിഡ’ എന്ന ചിത്രത്തിലെ അഭിനയത്തിന് പുഷ്പ്പ പന്ത് ഏറ്റവും നല്ല നടിക്കുള്ള പുരസ്ക്കാരം നേടി. മികച്ച പുതുമുഖ സംവിധായകൻ ഹരിപ്രസാദ് കെ എൻ (മേൽവിലാസം). ഓർസൺ മോചിസുകി നടനുള്ള പ്രതേക പരാമർശനത്തിന്  അനർഹനായി.വിസ്പേഴ്സ് ഓഫ് ദി ലോസ്റ്റ്,ഗോൾഡൺ ലൗ;ദി സ്പ്ലിറ്റ്, ജീവി  തുടങ്ങിയ ചിത്രങ്ങൾ പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.

നിയോ ഫിലിം സ്കൂളിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച, എൻ   എഫ് ആർ കൊച്ചിഫെസ്റ്റിവൽ സമ്മിറ്റ് 24, 25, 26 തിയതികളിലായി കൊച്ചി നഗരത്തിൻറെ വിവിധ ഇടങ്ങളിൽ നടന്നു.വെട്രിമാരൻ ജൂറി ചെയർമാനായ കമ്മിറ്റി തിരഞ്ഞെടുത്ത അവസാന റൗ ണ്ടിലെത്തിയ 10 ഹ്രസ്വ ചിത്രങ്ങൾ 24 ന് ശ്രീധർ തിയേറ്റർൽ പ്രദർശിപ്പിച്ചു. ചിത്രങ്ങളുടെ സംവിധായകർ, സാങ്കേതിക വിദഗ്ദ്ധർ, നടി നടന്മാർ എന്നിവർ സന്നിഹിതരായിരുന്നു. 25 നു താജ് വിവാന്തയിൽ സംഘടിപ്പിച്ച  കോൺക്ലേവിൽ വിവിധ വിഷയങ്ങളിലെ പ്രമുഖർ പണ്ടെടുത്തു. അവാർഡ് ദാന ചടങ്ങിൽ വെട്രിമാരൻ, മഞ്ജു വാരിയർ എന്നിവർ മുഖ്യ അതിഥികളായി. ഹ്രസ്വ ചിത്രങ്ങൾ കണ്ടപ്പോൾ ഇനിയും ശ്രദ്ധയോടെ സിനിമകൾ ചെയ്യാൻ തന്നെ പ്രേരിപ്പിക്കുന്നതായി വെട്രി മാരനും പുതിയ തലമുറക്കായുള്ള ഇത്തരം ഫിലിം ഫെസ്റ്റുകൾപോലുള്ള മുന്നേറ്റങ്ങൾ ഏറെ പ്രശംസനീയമെന്ന് മഞ്ജു വാര്യരും ചടങ്ങിൽ അഭിപ്രായപ്പെട്ടു. സമ്മിറ്റിൽ സിബി മലയിൽ, ഡോ.ജെയിൻ ജോസഫ്, ലിയോ തദ്ദേവൂസ്, സിജോയ് വർഗീസ്, എ വി അനൂപ് ,ചന്ദ്രഹാസൻ തുടങ്ങിവർ സന്നിഹിതരായിരുന്നു.

മേളയുടെ അവസാന ദിവസമായ 26 ന് കൊച്ചി മറൈൻ ഡ്രൈവ് വാക്‌വേയിൽ നടന്ന കലാ പരിപാടികളിൽ ജില്ലാ കളക്ടർ എസ്. സുഹാസ് മുഖ്യതിഥിയായിരുന്നു. സൗത്ത് ഇന്ത്യയിലെ 30 ൽപരം ആർട്ട് കളക്ക്റ്റീവ്സിൽ നിന്നായി പ്രത്യേകം തിരഞ്ഞെടുത്ത പ്രവർത്തകരും ഇൻഡിപെൻഡൻറ് പെർഫോർമൻസ് കലാകാരന്മാരുമടങ്ങിയ 200 ലധികം ആർട്ടിസ്റ്റുകൾ അവതരിപ്പിച്ച വിവിധ പരിപാടികൾ കൊച്ചിയുടെ സായാഹ്നം മനോഹരമാക്കി.

Comments

    Leave a Comment