കൈകോർത്ത് അംബാനിയും അദാനിയും.

Ambani - Adani Collaberation

അംബാനിയുടെ സ്ഥാപനമായ റിലയൻസ്, അദാനി പവറിൻ്റെ ഒരു സുപ്രധാനപദ്ധതിയിൽ 26 ശതമാനം ഓഹരികൾ ഏറ്റെടുത്തു.

ഇന്ത്യൻ ബിസിനസ് രംഗത്തെ ശതകോടിശ്വരന്മാരായ  അംബാനിയും അദാനിയും ആദ്യമായി ഒരുമിക്കുന്നു എന്ന വാർത്ത ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. 

മധ്യപ്രദേശിലെ ഒരു പവർ പ്രോജക്ടിനായാണ് ഇവർ ആദ്യമായി ഒരുമിക്കുന്നത്. അദാനി പവറിൻ്റെ പദ്ധതിയിൽ, അംബാനിയുടെ സ്ഥാപനമായ റിലയൻസ് 26 ശതമാനം ഓഹരികൾ ഏറ്റെടുത്തുവെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.

പ്ലാന്റുകളുടെ 500 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കാനുള്ള കരാറിൽ ഒപ്പുവച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അദാനി പവർ ലിമിറ്റഡിന്റെ പൂർണ  ഉടമസ്ഥതയിലുള്ള മഹാൻ എനർജൻ ലിമിറ്റഡിൻ്റെ 5 കോടി ഇക്വിറ്റി ഷെയറുകൾ റിലയൻസ് എടുക്കുമെന്ന് ഒരു പ്രത്യേക സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങുകളിൽ  ഇവർ ഈ കാര്യം അറിയിച്ചു.

ഗുജറാത്തിൽ നിന്നുള്ള അദാനിയും അംബാനിയും ബിസിനസ് നടത്തുന്ന കാര്യത്തിൽ മത്സര ബുദ്ധിയുള്ളവരാനിന്നുള്ളതിനാൽ ഈ ഒരു സഹകരണത്തെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഏറെ ശ്രദ്ധയോടെ വീക്ഷിക്കുമെന്ന് കാര്യത്തിൽ സംശയമില്ല. ഏഷ്യയിലെ ഏറ്റവും ധനികൻ എന്ന വിശേഷണത്തിനായി വർഷങ്ങളായി പോരാട്ടത്തിലുള്ള  ഇരുവരും ഇതുവരെ പരസ്പരം സഹകരിച്ചിട്ടില്ല. എണ്ണയും വാതകവും റീട്ടെയ്‌ലിലേക്കും ടെലികോമിലേക്കും വ്യാപിച്ചു കിടക്കുന്നതാണ്  അംബാനിയുടെ താൽപ്പര്യങ്ങളെങ്കിൽ,  തുറമുഖങ്ങൾ മുതൽ വിമാനത്താവളങ്ങൾ, കൽക്കരി, ഖനനം വരെയുള്ള അടിസ്ഥാന സൗകര്യവികസനത്തിലാണ് അദാനിയുടെ ബിസിനസ് സാമ്രാജ്യമുള്ളത്.

Comments

    Leave a Comment