വോഡഫോൺ - ഐഡിയ (വി ഐ)യുടെ നഷ്ടം 39.5 % കുറഞ്ഞ് 7,022 കോടി രൂപയായി

വോഡഫോൺ - ഐഡിയ (വി ഐ)യുടെ നഷ്ടം 39.5 %  കുറഞ്ഞ് 7,022 കോടി രൂപയായി

വോഡഫോൺ - ഐഡിയ (വി ഐ)യുടെ നഷ്ടം 39.5 % കുറഞ്ഞ് 7,022 കോടി രൂപയായി

നാലാം പാദത്തിൽ വോഡഫോൺ ഐഡിയ യുടെ നഷ്ടം  39.5 ശതമാനം ഇടിഞ്ഞ് 7,022 കോടി രൂപയായി കുറഞ്ഞു.കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 11,643 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു .പ്രവർത്തന ചിലവുകളും മറ്റ് അനാവശ്യമായ  ചിലവുകളിലും കാര്യമായ കുറവ് വരുത്തിയാണ് ഈ നേട്ടം കമ്പനി നേടിയെടുത്തത്. 

നാലാം പാദത്തിൽ വരിക്കാരുടെ നഷ്ടം രണ്ട് ദശലക്ഷമായി കുറയ്ക്കാൻ കമ്പനിക്ക് കഴിഞ്ഞു, പരസ്പരബന്ധിതമായ ഉപയോഗ നിരക്കുകൾ നിർത്തലാക്കിയതിനെത്തുടർന്ന് പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം ഒരു വർഷം മുമ്പ് 11,754 കോടി രൂപയിൽ നിന്ന് 18.2 ശതമാനം കുറഞ്ഞ് 9,607 കോടി രൂപയായി. 2020 ഡിസംബറിലെ വരുമാനം 10,894 കോടിയിൽ നിന്ന് 11.8 ശതമാനം ഇടിഞ്ഞു.ടെലികോം കമ്പനികൾ തങ്ങളുടെ ശൃംഖലയിൽ നിന്ന് മറ്റ് സേവന ദാതാക്കളിലേക്ക് വിളിക്കുന്ന കോളുകൾക്ക് മിനിറ്റിന് ആറ് പൈസ വീതം നൽകാറുണ്ടായിരുന്നത്  ടെലികോം സെക്ടർ റെഗുലേറ്ററുടെ നിർദേശപ്രകാരം ജനുവരി 1 മുതൽ ഇത് നിർത്തലാക്കിയതും കമ്പനിയുടെ വരുമാനത്തിലും ഇടിവുണ്ടാക്കി.

കുറഞ്ഞ പ്രവർത്തനചിലവും അസാധാരണമായ മറ്റ്  ചെലവുകളുടെ അഭാവവും   ടെലികോം കമ്പനിയുടെ നാലാം പാദ ഫലത്തെ ഗുണപരമായി ബാധിച്ചു.തൽഫലമായി, വോഡഫോൺ ഐഡിയ 45.9 ശതമാനം EBITDA  മാർജിൻ റിപ്പോർട്ട് ചെയ്തു, ഇത് കമ്പനി ഇതുവരെ പോസ്റ്റ് ചെയ്ത ഏറ്റവും ഉയർന്ന നിരക്കാണ്.




Comments

Leave a Comment