സ്വർണവില സർവ്വകാല റെക്കോർഡിൽ

Gold prices at all-time highs

സ്വർണത്തിന്റെ ഇന്നത്തെ വില അറിയാം

സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ. 

ഇന്ന് സ്വർണവില ഗ്രാമിന് 75 രൂപ വർദ്ധിച്ച് 6960 രൂപയും, പവന് 600 രൂപ വർദ്ധിച്ച് 55,680 രൂപയുമായി.18 കാരറ്റ് സ്വർണവില ഗ്രാമിന് 5775 രൂപയാണ്. 

ഈ വർഷം മെയ് 20ന് സ്വർണ്ണവില ഗ്രാമിന് 6895 രൂപയായിരുന്നു. ആ റെക്കോർഡ് ആണ് ഇന്ന് മറികടന്നത്.

24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയ്ക്ക് അടുത്തായി.

പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ഇപ്പോൾ വിലവർധനവ് ഉണ്ടായിരിക്കുന്നത്.സ്വർണ്ണവിലയിൽ നേരിയ തോതിൽ വിലക്കുറവ് അനുഭവപ്പെടുമ്പോൾ തന്നെ വൻതോതിൽ നിക്ഷേപം വർദ്ധിക്കുന്നത് വിലവർധനവിന് കാരണമാകുന്നുണ്ട്.

Comments

    Leave a Comment