ആഢംബര ഉത്പന്നങ്ങളുടെ ജി.എസ്.ടി നിരക്ക് വർധിപ്പിക്കാൻ തീരുമാനം.

Decision to increase GST rate on luxury goods.

ഷൂ, വാച്ചുകൾ, സൗന്ദര്യ വർധക വസ്തുക്കൾ എന്നിവയുടെ ജി.എസ്.ടി നിരക്ക് വർധിപ്പിക്കാനും 20 ലിറ്റർ കുടിവെള്ള കുപ്പികൾക്കും സൈക്കിളിനും നോട്ട്ബുക്കിനും ജിഎസ്ടി കുറക്കാനും തീരുമാനം. ആരോഗ്യ ഇൻഷുൻസ് പോളിസിയുടെ കാര്യത്തിലും ശുപാർശ.

ന്യൂ ഡൽഹി : ആഢംബര ഷൂ, വാച്ചുകൾ, സൗന്ദര്യ വർധക വസ്തുക്കൾ മുതലായവയുടെ ജി.എസ്.ടി നിരക്ക് ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് 28 ശതമാനമായി വർധിപ്പിക്കാൻ ഇന്നലെ കൂടിയ മന്ത്രിതല സമിതി യോഗത്തിൽ തീരുമാനമായി. 

ഇതുവഴി 22,000 കോടി രൂപയുടെ അധിക വരുമാനമാണ് ലക്ഷ്യമിടുന്നത്.
25000 രൂപക്ക് മുകളിലുള്ള റിസ്റ്റ് വാച്ചുകളുടെയും 15000 ത്തിലേറെ രൂപ വില വരുന്ന ഷൂവിന്റെയും ജി.എസ്.ടി ആണ് വർധിപ്പിച്ചത്.

20 ലിറ്റർ കുടിവെള്ള കുപ്പികൾക്കും സൈക്കിളിനും നോട്ട്ബുക്കിനും 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി ജിഎസ്ടി കുറക്കാനും ഇന്നലെ  കൂടിയ മന്ത്രിതല സമിതി യോഗത്തിൽ തീരുമാനമായി. 10,000 രൂപയിൽ താഴെയുള്ള സൈക്കിളിന്റെ നികുതി നിരക്ക് 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചു.

മുതിർന്ന പൗരൻമാർക്കുള്ള ആരോഗ്യ ഇൻഷുൻസ് പോളിസിക്ക് ജിഎസ്ടി എടുത്തു കളയാനും മറ്റുള്ളവരുടെ അഞ്ച് ലക്ഷം വരെയുള്ള ആരോഗ്യ പോളിസിക്ക് ജിഎസ്ടി വേണ്ടെന്നുമാണ് മന്ത്രിമാരുടെ സമിതിയുടെ ശുപാർശ. എല്ലാം ടേം ലൈഫ് ഇൻഷുൻസ് പോളിസികൾക്കും ജിഎസ്ടി എടുത്തു കളയാൻ മന്ത്രിമാരുടെ സമിതി ശുപാർശ കൗൺസിലിന് നല്കി.

Comments

    Leave a Comment