ജൈവഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമാകുന്നു

Second Phase of the Bio-Village Project Begins

ലക്‌ഷ്യം കേരളത്തിലെ കാർഷികമേഖലയുടെ സമഗ്ര മാറ്റം. 2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ 50,000 കർഷകരെ പദ്ധതിക്ക് കീഴിൽ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.

ജൈവഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ട ഉത്‌ഘാടനവും കാർഷിക സംഗമത്തിനും  ഈ ശനിയാഴ്ച (ആഗസ്റ്റ് 17)  കാക്കനാട് ചിറ്റിലപ്പള്ളി സ്ക്വയറിൽ വച്ച് നടക്കും. രാവിലെ 9 മണിമുതൽ 4 മണിവരെയാകും  സംഗമം സംഘടിപ്പിക്കുക.

സംസ്ഥാനത്തെ കാർഷികമേഖലക്ക് പുത്തനുണർവ് നൽകുന്നതിനും സമഗ്രമായ സംയോജന പദ്ധതിയിലൂടെ കാർഷിക സംസ്കാരത്തിന് മാറ്റം കൊണ്ടുവരുന്നതിനുമായി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന കർഷകസംഗമം  പ്രൊഫഷണൽ സർവീസസ്‌  ഇന്നോവേഷനും ഗ്രാസ്സ്റൂട്സ് ഇമ്പാക്ട് ഫൗണ്ടേഷന്റെയും  നേതൃത്വത്തിലാണ്  സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ 170 സന്നദ്ധ സംഘടനകൾ ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല നിർവഹിക്കാൻ മുൻപന്തിയിൽ ഉണ്ടാകുമെന്ന് ജൈവഗ്രാമം പദ്ധതി ചീഫ് കോഓർഡിനേറ്റർ അനന്തു കൃഷ്ണൻ പറഞ്ഞു. 

2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ 50,000 കർഷകരെ പദ്ധതിക്ക് കീഴിൽ കൊണ്ടുവരാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ട പ്രവർത്തങ്ങളുടെ ഭാഗമായി ഈ വർഷം മുതൽ മികച്ച കാർഷിക സംരംഭകന് പദ്ധതിയുടെ ഭാഗമായി പുരസ്‌കാരം നൽകും. പ്രഥമ പുരസ്‌കാരം തൃശ്ശൂർ മാള സ്വദേശി ഡേവിസ് കൈതാരത്തിന് ലഭിച്ചു. 

സുസ്ഥിരകൃഷി രീതിയിലുടെ കാർഷികമേഖലയിൽ മാറ്റം കൊണ്ടുവരുന്നതിനാണ് രണ്ടാം ഘട്ട ജൈവഗ്രാമം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടു വർഷക്കാലമായി കേരളത്തിലെ 14 ജില്ലകളിലെ കർഷകർക്ക് കൈത്താങ്ങായി നിൽക്കുന്ന പദ്ധതിയാണ്  കമ്മ്യൂണിറ്റി ഡെവെലപ്മെന്റ് ഇനിഷ്യേറ്റീവ് ഓഫ്  പ്രൊഫഷണൽ സർവീസസ് ഇന്നവേഷൻ്റെ ആഭിമുഖ്യത്തിൽ  സന്നദ്ധ സംഘടനകളുമായി സംയോജിപ്പിച്ച്  നടപ്പിലാക്കുന്ന ജൈവഗ്രാമം പദ്ധതി. ഇടുക്കി ജില്ലയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. നിലവിൽ ഇതിന്റെ പ്രവർത്തനം എല്ലാ ജില്ലകളിലും ലഭ്യമാണ്.

വിവിധ സർക്കാർ ഏജൻസികൾ, വിവിധ കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടുകൾ മുതലായവയിൽ നിന്ന് ഫണ്ട് കർഷകരിലെത്തിക്കുന്നതിന് പദ്ധതി കർഷകരെ സഹായിക്കും. അതാത് പ്രദേശങ്ങളിലെ കാർഷിക ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുകയും വിതരണം ചെയ്യാനും പദ്ധതിയിലൂടെ സഹായിക്കും. പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, സംരംഭകത്വ വികസന സംഘടനകൾ, മറ്റ് പങ്കാളികൾ എന്നിവരുമായി ചേർന്നായിരിക്കും പദ്ധതിയുടെ നടത്തിപ്പ്. കാർഷിക മേഖലയിലെ സംരംഭകത്വ വികസനം ലക്ഷ്യമിട്ട് കൊണ്ട് കർഷക ക്ലസ്റ്റർ രൂപീകരിക്കാനും കോമൺ ഫെസിലിറ്റി സെന്റർ ആരംഭിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 

നൂതന കാർഷികരീതികൾ, ഉല്പാദനത്തിൽ മികവുണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ, വിവിധയിനം വിത്തുകൾ, തൈകൾ, വളങ്ങൾ, യന്ത്രങ്ങൾ, കാർഷിക ഉപകരണങ്ങളൊക്ക 50 ശതമാനം സബ്‌സിഡിയോടെ കർഷകർക്ക് എത്തിച്ചു നൽകുന്ന  പ്രവർത്തനങ്ങളാണ് കഴിഞ്ഞ രണ്ടു വർഷമായി ജൈവഗ്രാമം പദ്ധതിയിലൂടെ കേരളത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. കർഷകരിൽ നിന്ന് ഉൽപ്പങ്ങൾ സംഭരിച്ച്  മൂല്യവർധിത ഉൽപ്പന്നങ്ങൾ ആക്കി മാറ്റി പൊതുവിപണയിലെത്തിക്കുന്നതിനും ഈ പദ്ധതി കർഷകരെ സഹായിക്കും. ഇതിലൂടെ കഴിഞ്ഞ വർഷങ്ങളിൽ 18000 ത്തോളം കർഷകർ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് അനന്തു കൃഷ്ണൻ പറഞ്ഞു. 

ഗ്രാസ്സ്റൂട്സ് ഇമ്പാക്ട് ഫൗണ്ടേഷൻ പ്രതിനിധികളായ കൃഷ്ണർജുൻ പി, സന്ദീപ് കുമാർ എം, സൈഹ സോഫ്റ്റ്‌വെയർ ഫൗണ്ടർ സുബി പി. എസ്, പി എസ് ഐ പ്രതിനിധി ദർശന എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Comments

    Leave a Comment