2023 -ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

State Film Awards 2023 announced.

പൃഥ്വിരാജ് മികച്ച നടൻ; ഉർവശി, ബീന ചന്ദ്രൻ മികച്ച നടി, മികച്ച ചിത്രം ‘കാതൽ’

‌54-ആമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 

മികച്ച നടനുള്ള പുരസ്കാരം ആടുജീവിതത്തിലെ പ്രകടനത്തിലൂടെ  പൃഥ്വിരാജ് സുകുമാരൻ  സ്വന്തമാക്കിയപ്പോൾ ഉർവശിയും (ഉള്ളൊഴുക്ക്) ബീന.ആർ.ചന്ദ്രനും (തടവ്) മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. 9 പുരസ്കാരങ്ങളുമായി ആടുജീവിതം തിളങ്ങി.

160 സിനിമകളാണ് 2023ലെ സംസ്ഥാന അവാർഡിനായി പരിഗണിക്കപ്പെട്ടത്. പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 സിനിമകള്‍ കാണുകയും 35 സിനിമകൾ ഷോർട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുടെ സിനിമകളിൽ നാല് സിനിമകൾ പരിഗണിക്കപ്പെട്ടു. അങ്ങനെ 38 സിനിമകൾ അവസാനറൗണ്ടിൽ എത്തി.

മറ്റ് പ്രധാന അവാർഡുകൾ 

മികച്ച സംവിധായകൻ - ബ്ലെസി (ആടുജീവിതം)

മികച്ച ചിത്രം -  കാതൽ. 

മികച്ച സ്വഭാവ നടൻ - വിജയരാഘവൻ  (പൂക്കാലം) 

മികച്ച സ്വഭാവനടി - ശ്രീഷ്മ ചന്ദ്രൻ 

മികച്ച നവാഗത സംവിധായകൻ - ഫാസില്‍ റസാഖ് (തടവ്)

മികച്ച ഗായകൻ -  വിദ്യാധരൻ മാസ്റ്റർ 

മികച്ച ഗായിക - ആൻ ആമി

മികച്ച സംഗീതസംവിധായകൻ - ജസ്റ്റിൻ വർഗീസ്

പശ്ചാത്തലസംഗീതം - മാത്യൂസ് പുളിക്കൻ (ചിത്രം: കാതൽ)

അതിജീവിതത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിനും കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമർശം ലഭിച്ചു. 

Comments

    Leave a Comment