സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ ; ആനുകൂല്യങ്ങൾക്കായി കണ്ടെത്തേണ്ടത് കോടികൾ.

Retirement of Government Employees; Crores to be found for benefits.

ജീവനക്കാരുടെ വിമരമിക്കൽ ആനുകൂല്യങ്ങൾക്ക് വേണ്ടി മാത്രം സംസ്ഥാന ധനവകുപ്പ് കണ്ടെത്തേണ്ടത് 9000 കോടി രൂപയോളമാണ്.

തിരുവനന്തപുരം: സർക്കാർ സർവ്വീസിൽ നിന്നും ഈ മാസം വിരമിക്കുന്നത് 16000 ത്തോളം ജീവനക്കാർ. ജീവനക്കാരുടെ വിമരമിക്കൽ ആനുകൂല്യങ്ങൾക്ക് വേണ്ടി മാത്രം സംസ്ഥാന ധനവകുപ്പ് കണ്ടെത്തേണ്ടത് 9000 കോടി രൂപയോളമാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പെൻഷൻ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ടെങ്കിലും സർക്കാർ ഇത് സ്ഥിരീകരിക്കുന്നില്ല. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തിൽ എടുക്കാവുന്ന വായ്പാ പരിധിയുടെ കണക്ക് നിശ്ചയിക്കാത്തതിൽ കേരളം കേന്ദ്രത്തെ ആശങ്ക അറിയിച്ചു

ഈ മാസം ആദ്യം മുതൽ സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലാണ്.  കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പെൻഷൻ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച അഭ്യൂഹങ്ങളുണ്ടെങ്കിലും ഔദ്യോഗിക ചര്‍ച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല എന്നാണ് ധനവകുപ്പ് നൽകുന്ന വിശദീകരണം. 

നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിനുള്ള കടപരിധി 37512 കോടി രൂപയാണ്. ഡിസംബര്‍ വരെയുള്ള ആദ്യപാദത്തിൽ എടുക്കാവുന്ന പരിധി കേന്ദ്ര ധനമന്ത്രാലയം അതാത് സംസ്ഥാനങ്ങൾക്ക് മെയ് ആദ്യം നിശ്ചയിച്ച് നൽകുന്നതാണ് പതിവെങ്കിലും ഇതുവരെ അറിയിപ്പൊന്നും കിട്ടിയിട്ടില്ല. വായ്പ പരിധി നിശ്ചയിച്ച് കിട്ടും വരെയുള്ള ചെലവുകൾക്കായി 5000 കോടി രൂപ മുൻകൂര്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം നൽകിയത് 3000 കോടി രൂപ മാത്രമാണ്. 

ഇനി അടുത്ത ഡിംസബറിൽ മാത്രമാണ് ഒരു തെരഞ്ഞെടുപ്പ് ഉള്ളു എന്നതിനാൽ പെൻഷൻ പ്രായം ഒരു വയസ്സെങ്കിലും കൂ്ടുന്നതിന് സാഹചര്യം അനുകൂലമാണെന്ന രാഷ്ട്രീയ അഭിപ്രായം ഉരുത്തിരിയുന്നുണ്ടെങ്കിലും മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം മാത്രമേ എന്തെങ്കിലും ചർച്ച നടക്കുകയുള്ളൂ.

Comments

    Leave a Comment