മാരിയറ്റിന് കൊച്ചിയിൽ പുതിയ ഹോട്ടൽ ; ദി ആർട്ടിസ്റ്റ് കൊച്ചി

Marriott has a new hotel in Kochi; The Artist Kochi

ഗ്രൂപ്പിൻറെ പ്രശസ്തമായ 31 ബ്രാൻഡുകളിൽ ഒന്നായ ട്രിബ്യൂട്ട് പോർട്ട് ഫോളിയോ തുടങ്ങിയിരിക്കുന്ന ഈ ഹോട്ടലിനു കേരളത്തിൽ ആദ്യമായി ഒരു ഷോപ്പിംഗ് മാളിൽ സ്റ്റാർ ഹോട്ടലെന്ന പ്രത്യേകത കൂടിയുണ്ട്.

കൊച്ചി: ലോകത്തെ പ്രമുഖ ഹോട്ടൽ ശൃംഖലകളുടെ ഗ്രൂപ്പായ മാരിയറ്റ് ഇൻറർനാഷണൽ എറണാകുളം  കുണ്ടന്നൂരിലെ ഫോറം മാളിൽ " ദി ആർട്ടിസ്റ്റ് കൊച്ചി " എന്ന പേരിൽ പഞ്ചനക്ഷത്ര ഹോട്ടൽ ആരംഭിച്ചു. ഗ്രൂപ്പിൻറെ പ്രശസ്തമായ 31 ബ്രാൻഡുകളിൽ ഒന്നായ ട്രിബ്യൂട്ട് പോർട്ട് ഫോളിയോ തുടങ്ങിയിരിക്കുന്ന ഈ ഹോട്ടലിനു കേരളത്തിൽ ആദ്യമായി ഒരു ഷോപ്പിംഗ് മാളിൽ സ്റ്റാർ ഹോട്ടലെന്ന പ്രത്യേകത കൂടിയുണ്ട്.

കേരളത്തിൻറെ പാരമ്പര്യവും കൊച്ചിയുടെ വർണ്ണക്കാഴ്ചകളും ഒരേസമയം ആസ്വദിച്ച് ജോലിയും വിനോദവും സുഗമമായി സമന്വയിപ്പിക്കാൻ ഉതകുന്ന നഗര ഹൃദയത്തിലെ ഒരിടമാണിത്. കൊച്ചിയുടെ ചുടലമായ വർണ്ണങ്ങൾ, മോഹിപ്പിക്കുന്ന കായൽ സൗന്ദര്യം, കലാതീതമായ ക്ഷേത്രക്കാഴ്ചകൾ, ആകർഷകമായ കലാരൂപങ്ങൾ എന്നിവയുടെയെല്ലാം ഘടനകൾ ചേർത്ത് നെയ്തെടുത്ത ഈ അതിഥി സങ്കേതം ആരെയും ആകര്ഷിക്കുമെന്നതിൽ സംശയമില്ല. ഹൃദയഹാരിയായ സ്വകാര്യ ബാൽക്കണിഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന ഇവിടുത്തെ 32 മുറികൾ അതിഥികൾക്കൊരു പ്രത്യേക അനുഭവമായിരിക്കും.

അതിമനോഹരമായ ഇൻറീരിയറുകൾ, കൈകൊണ്ട് നിർമ്മിച്ച ഫർണിച്ചറുകൾ, കണ്ണഞ്ചിപ്പിക്കുന്ന ചുമർചിത്രങ്ങൾ, ആധികാരികമായ കലാസൃഷ്ടികൾ, നല്ല വെളിച്ചമുള്ള വിസ്‌തൃതമായ ഇടം, പ്രാദേശിക തടികളിൽ നിർമ്മിച്ച ഫർണിച്ചറുകൾ, സമകാലിക ഘടകങ്ങൾ, ക്യുറേറ്റ് ചെയ്ത കലാസൃഷ്ടികൾ എന്നിവയെല്ലാം സംയോജിപ്പിച്ച് തയ്യാറാക്കിയിരിക്കുന്ന ഡിസൈനുകളും എടുത്തു പറയപ്പെടേണ്ട പ്രത്യേകതകളാണ്.  

ഒരേസമയം 160 പേർക്ക് ഇരിക്കാവുന്നതും വ്യത്യസ്തമായ രീതികളിൽ ആഹ്ലാദകരമായി അതിഥികൾക്ക് പാചകോചിതമായ റസ്റ്റോറൻറും ഈ ഹോട്ടലിൻറെ മറ്റൊരു ആകർഷണമാണ്. പരമ്പരാഗത പലഹാരങ്ങൾ മുതൽ ആധുനിക വിഭവങ്ങൾ വരെ മെനുവിലുണ്ട്.  സ്വീം - അപ്പ് പൂൾ ബാർ സ്പ്ലാഷിൽ ആകാശത്തിനു കീഴിലെ തിരക്കേറിയ നഗര ദൃശ്യങ്ങൾ ആസ്വദിക്കുന്നതിനൊപ്പം ലഘു ഭക്ഷണങ്ങളും ആനന്ദകരമായ മിശ്രിതങ്ങളും വീതരണം ചെയ്യും. 

കൂടാതെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നു മുറികളുള്ള സ്പ, 24 മണിക്കൂറും ട്രെയിനറുടെ നോട്ടത്തിൽ പ്രവർത്തിക്കുന്ന ഫിറ്റ്നസ് സെൻറർ, ചെറിയ ബിസിനസ് മീറ്റിംഗുകളും മറ്റു പൊതു പരിപാടികളും നടത്താവുന്ന  ക്യാൻവാസ് ഹാൾ എന്നിവ ദി ആർട്ടിസ്റ്റ് കൊച്ചിയിലെ സൗകര്യങ്ങളിൽ ചിലതാണ്.

പഴയതും ആധുനികവുമായ സുഖസൗകര്യങ്ങൾ സംയോജിപ്പിച്ചു സഞ്ചാരികൾക്ക് സമ്മാനിക്കുകയെന്ന ബ്രാൻഡിൻറെ തീഷ്ണമായ കാഴ്ചപ്പാടിൻറെ ഉദാഹരണമാണ് കൊച്ചിയിലെ ദി ആർട്ടിസ്റ്റ്  ഹോട്ടലെന്ന് മാരിയറ്റ് ഇൻറർനാഷണൽ സൗത്ത് ഏഷ്യ വൈസ് പ്രസിഡൻറ് രഞ്ജു  അലക്സ് പറഞ്ഞു. കലാപരമായ വൈഭവം, ആകർഷകമായ ഛായ ചിത്രങ്ങൾ, വിശ്വസനീയവും ആധികാരികവുമായ പാചകരീതികൾ, കേരളത്തിൻറെ ഉജ്ജലതയും ജീവിതരീതികളും വിളിച്ചോതുന്ന അസാധാരണ റൂമുകൾ തുടങ്ങിവ ശ്രദ്ധേയമാണ്. അതിഥി സൽക്കാരത്തിൻറെ ഭൂമിയായ കൊച്ചിയിൽ ഈ ഹോട്ടൽ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ ഏറെ സന്തുഷ്ടനാണെന്നും അദ്ദേഹം അറിയിച്ചു. 

അതിശയകരമായ നിമിഷങ്ങൾക്കൊരു വേദി, ഓർമ്മകളുടെ ഗ്യാലറി, ഇന്ദ്രിയങ്ങളെ അന്ധാളിപ്പിക്കുന്ന സിംഫണി എന്നിവ ഇവിടെ വരുന്നവർക്ക് ആസ്വദിക്കാനാകുമെന്നും ആർട്ടിസ്റ്റിലെ ഓരോ താമസവും ഓരോ കലാസൃഷ്ടി കൂടിയാകുമെന്നും പ്രസ്റ്റീജ് ഗ്രൂപ്പ് ചെയർമാരും മാനേജിംഗ് ഡയറക്ടറുമായ ഇർഫാൻ റസാഖ് പറഞ്ഞു. ആധികാരികമായ അനുഭവങ്ങൾ തേടി വിവേചന ബുദ്ധിയോടെ യാത്ര ചെയ്യുന്നവർക്ക് സമാനതകളില്ലാത്ത കലാപരമായ പ്രബോധനങ്ങളുടെയും സമകാലീന രൂപകല്പനകളുടെയും സമ്മിശ്ര സങ്കേതമായിരിക്കും ഇതെന്ന് ആർട്ടിസ്റ്റ് കൊച്ചി ഓപ്പറേഷൻസ് മാനേജർ അഭിഷേക് നരേൻ ശർമ്മയും അഭിപ്രായപ്പെട്ടു.  

Comments

    Leave a Comment