പാരമ്പര്യവും ആധുനിക കാലത്തെ കാര്യക്ഷമതയും സമന്വയിപ്പിച്ച് രൂപകല്പന ചെയ്തിരിക്കുന്ന ഐ ഷെഫ് എയർ ഫ്രയർ, കൊളോസൽ നിയോ വെറ്റ് ഗ്രൈൻഡർ, തണ്ടർ ബോൾട്ട് പ്രൊ 1000 മിക്സർ ഗ്രൈൻഡർ, റൈസ് കുക്കർ എന്നീ നൂതന അടുക്കള ഉപകരണങ്ങളാണ് കമ്പനി വിപണിയിൽ ഇറക്കിയിരിക്കുന്നത്.
ഉഷ ഇൻറർനാഷണൽ ഓണസമ്മാനമായി 4 പുതിയ ജനപ്രിയ അടുക്കള ഉപകരണങ്ങൾ വിപണിയിൽ അവതരിപ്പിച്ചു.
പാരമ്പര്യവും ആധുനിക കാലത്തെ കാര്യക്ഷമതയും സമന്വയിപ്പിച്ച് രൂപകല്പന ചെയ്തിരിക്കുന്ന ഐ ഷെഫ് എയർ ഫ്രയർ, കൊളോസൽ നിയോ വെറ്റ് ഗ്രൈൻഡർ, തണ്ടർ ബോൾട്ട് പ്രൊ 1000 മിക്സർ ഗ്രൈൻഡർ, റൈസ് കുക്കർ എന്നീ നൂതന അടുക്കള ഉപകരണങ്ങളാണ് കമ്പനി വിപണിയിൽ ഇറക്കിയിരിക്കുന്നത്.
8 പ്രീസെറ്റ് മെനുകളും 10 വൈവിധ്യമാർന്ന പാചക പ്രവർത്തനങ്ങളും ഫീച്ചർ ചെയ്യുന്നതും ഏറ്റവും കുറഞ്ഞ എണ്ണ ഉപയോഗിച്ചു ബനാന ചിപ്സ് മുതൽ ഉള്ളിവട വരെയുള്ള വൈവിധ്യമാർന്ന പലഹാരങ്ങൾ തയ്യാറാക്കാൻ സഹായിക്കുന്ന ഐ-ഷെഫ് എയർ ഫ്രയറിനു വില 11 990 രൂപ.
എല്ലാവിധ പരമ്പരാഗത പാചകക്കുറിപ്പുകൾക്കും അനുയോജ്യമായ മാവുകൾ ഉണ്ടാക്കാൻ ഉപകരിക്കുന്ന കൊളോസൽ നിയോ വെറ്റ് ഗ്രൈൻഡറിൻറെ വില 6, 890 രൂപ.
ഏറ്റവും കുറഞ്ഞ പരിശ്രമത്തിലൂടെ പാചക മികവ് നേടാൻ ആഗ്രഹിക്കുന്നവർക്ക് ഉപകരിക്കുന്ന തണ്ടർബോൾട്ട് 1000 മിക്സർ ഗ്രൈൻഡറിനു 8,900 മുതൽ 9,790 രൂപവരെയാണ് വില.
ചെറുതും ഇടത്തരവുമായ കുടുംബങ്ങൾക്കും ഒത്തുചേരലുകൾക്കും അനുയോജ്യവും ഒതുക്കമുള്ളതുമായ 1.8 ലിറ്റർ പവർഹൗസാണ് ഉഷ റൈസ് കുക്കറുകൾ. ഓട്ടോമേറ്റഡ് ടൈമിംഗും താപനില നിയന്ത്രണവും ഇതിൻറെ സവിശേഷതയായി പറയാം. 2 മുതൽ 5 വർഷം വരെ വാറൻറി ലഭിക്കും. വില 4, 690 രൂപ.
Comments