കത്തെഴുതൂ....സമ്മാനം നേടാം

Write a letter...and win a prize

തപാൽ വകുപ്പ് ആണ് കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം: തപാൽ വകുപ്പ് 'ഢായ് ആഖർ' കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. 18 വയസ്സിന് താഴെയുള്ളവർ, മുകളിലുള്ളവർ എന്ന രണ്ട് വിഭാ​ങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. 

കുട്ടികൾക്കും യുവതലമുറയ്ക്കുമിടയിൽ കത്തെഴുതുന്ന ശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് ഇങ്ങനെ ഒരു മത്സരം സംഘടിപ്പിക്കുന്നത്.   

'Digital lndia for New lndia' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് കത്ത് എഴുതേണ്ടത്. ഹിന്ദി, ഇം​ഗ്ലീഷ്, മറ്റ് പ്രാദേശിക ഭാഷകൾ എന്നിവയിൽ തയ്യാറാക്കിയ കത്തുകൾ Chief Postmaster General, Kerala Circle, Thiruvananthapuram 695 033 എന്ന മേൽവിലാസത്തിലേക്ക് ആണ്  അയയ്ക്കേണ്ടത്. 

2023 ഒക്ടോബർ 31 ന് മുമ്പായിട്ട് കത്തുകൾ അയയ്ക്കണം. 

Comments

    Leave a Comment